കോഴിക്കോട് സംഭവത്തിനു പിന്നില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിഷേധം: എന്‍.കെ. പ്രേമചന്ദ്രന് എം.പി
കൊല്ലം: കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പൊലിസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ഉത്തരവ് നല്കിയിട്ടില്ലായെന്ന് ജില്ലാ ജഡ്ജി വ്യക്തമാക്കുമ്പോള്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. കുറ്റകൃത്യം ചെയ്ത പൊലിസിനെ തന്നെ അന്വേഷണം ഏല്‍പ്പിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. പൗരസ്വാതന്ത്ര്യത്തെ നിഷേധിക്കുകയും മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലിസ് നടപടി അതീവ ഗുരുതരമാണ്.
ദലിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച പോലിസ് ഉദ്യോഗസ്ഥരോട് സ്വീകരിച്ച ഉദാരസമീപനം കുറ്റക്കാരായ ഉദ്യോഗസ്ഥരോട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ നയം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. വിവരാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ നടപ്പാക്കാതെ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ മാധ്യമ നിയന്ത്രണത്തിലൂടെ വാര്‍ത്തകളും തടയാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള പൊലിസ് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തടയാനും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."