യൂനിഫോമിനൊപ്പം ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥിനിക്ക് ടി.സി നല്കി, സ്കൂളിനെതിരേ പ്രതിഷേധം: സംരക്ഷണം തേടി സ്കൂള്‍ കോടതിയില്‍
കൊച്ചി: സ്കൂള്‍ യൂനിഫോമിനൊപ്പം ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിക്ക് ടി.സി നല്കിയ തിരുവനന്തപുരം ജ്യോതി നിലയം സീനിയര്‍ സെക്കന്‍ഡറി സ്കൂളിനെതിരേ പ്രതിഷേധം. ഇതേതുടര്‍ന്ന് പൊലിസ് സംരക്ഷണം തേടി സ്കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപ്പിച്ചു. ചില സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണയോടെയാണ് സ്കൂളിനെതിരേ പ്രതിഷേധം നടക്കുന്നത്. സമരം അക്രമാസക്തമാകാന്‍ ഇടയുണ്ടെന്നും സ്കൂള്‍ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും ഭീഷണിയുണ്ടെന്നുമാണ് പരാതി.
കഴിഞ്ഞ ഏപ്രിലില്‍ ആണ് എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി സ്കൂളില്‍ പ്രവേശനം നേടുന്നത്. എന്നാല്‍ ക്ലാസിലേക്ക് തലയില്തട്ടം ധരിച്ചായിരുന്നു പെണ്‍കുട്ടി എത്തിയിരുന്നത്. പെണ്‍കുട്ടിയോട് യൂനിഫോം നിര്‍ബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഇതിനുശേഷം മാതാപിതാക്കളെത്തി ടി.സി വാങ്ങി പോകുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അര്‍ച്ചന പോള്‍ കോടതിയില്‍ ബോധിപ്പിച്ചു.
സ്കൂളിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് ഭംഗം വരാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവിഷന് ബെഞ്ച് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."