HOME
DETAILS
MAL
പോക്സോ: ആദിവാസികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്ന് ബാലാവകാശ കമ്മിഷന്
backup
October 01 2018 | 18:10 PM
തിരുവനന്തപുരം: അനാചാരങ്ങളുടെ ഭാഗമായി പോക്സോ കേസുകളില്‍ പെടുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന് ചെയര്‍ പെഴ്സനായി പുതുതായി ചുമതലയേറ്റ പി. സുരേഷ്.
ആദിവാസികള്‍ക്കിടയിലും മറ്റും കണ്ടുവരുന്ന ശൈശവ വിവാഹങ്ങള്‍ അവരുടെ ആചാരങ്ങളുടെ ഭാഗമാണെങ്കിലും നിയമവിരുദ്ധമാണ്. വയനാട്ടിലെയും ഇടുക്കിയിലെയും പ്രായപൂര്‍ത്തിയാകാത്ത ആദിവാസികളുടെ വിവാഹക്കാര്യത്തില്‍ നിയമപരമായി മാത്രമേ കമ്മിഷന് ഇടപെടാന്‍ കഴിയൂ.
ഇക്കാര്യത്തില്‍ ആദിവാസികള്‍ക്ക് പ്രത്യേകം പരിഗണന നല്കാന് നിയമം അനുവദിക്കുന്നില്ല. എന്നാല്‍, ആദിവാസികളെ ബോധവല്‍ക്കരിക്കുന്നതിന് മാധ്യമങ്ങളും സന്നദ്ധസംഘടനകളും പ്രത്യേകം ശ്രദ്ധിക്കണം. സ്കൂള്‍ കലോത്സവത്തില്‍ മാനദണ്ഡം ഇല്ലാതെ അപ്പീലുകള്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്നും ചെയര്‍ പെഴ്സന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."