HOME
DETAILS

ശബരിമലയില്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥയെ നിയമിക്കണം: ഹൈക്കോടതി

  
backup
October 01 2018 | 18:10 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%9c%e0%b4%bf-%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2

 

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഐ.ജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ നിയോഗിക്കണമെന്ന് ഹൈക്കോടതി. പമ്പയിലും സന്നിധാനത്തും നടക്കുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിക്കുന്ന കോര്‍ കമ്മിറ്റിയില്‍ ഐ.പി.എസ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥയെ നിയോഗിക്കണമെന്നും ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സന്നിധാനത്ത് ആവശ്യത്തിന് വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാരെ വിന്യസിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സുപ്രിംകോടതി വിധിപ്രകാരം പതിനെട്ടാം പടിക്ക് മുന്നില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വരി ഏര്‍പ്പെടുത്തുന്നതടക്കം വിവിധ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഹൈക്കോടതി നിയമിച്ച ഹൈപവര്‍ കമ്മിറ്റി ചെയര്‍മാനും ഇക്കാര്യത്തില്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് പത്രിക സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കോര്‍കമ്മിറ്റി രൂപീകരിക്കണമെന്ന ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടാണ് കോടതി പരിഗണിച്ചത്. നിലക്കല്‍ മുതല്‍ പമ്പ വരെ നടത്തുന്ന കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസുകള്‍ക്ക് അമിതനിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്കും സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago