HOME
DETAILS

ദക്ഷിണ ചൈനാ കടലില്‍ ജല അതിര്‍ത്തി ലംഘിച്ച് യു.എസ് പടക്കപ്പല്‍

  
backup
May 26 2017 | 03:05 AM

%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3-%e0%b4%9a%e0%b5%88%e0%b4%a8%e0%b4%be-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2-%e0%b4%85%e0%b4%a4

ബെയ്ജിങ്: ചൈന സ്വന്തം പ്രദേശമായി അവകാശപ്പെടുന്ന ദ്വീപില്‍ അതിര്‍ത്തി ലംഘിച്ച് അമേരിക്കയുടെ പടക്കപ്പല്‍ പ്രവേശിച്ചു. ചൈന കൃത്രിമമായി നിര്‍മിച്ച ദ്വീപിന്റെ 22 കി.മീറ്റര്‍(12 നോട്ടിക്കല്‍ മൈല്‍) അതിര്‍ത്തിയിലാണ് യു.എസ്.എസ് ഡ്യൂവേ എന്ന കപ്പല്‍ കടന്നതെന്ന് ബെയ്ജിങ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ചൈനയുടെ ദക്ഷിണ കടലിന്മേലുള്ള അവകാശവാദത്തെ ചോദ്യംചെയ്ത് അമേരിക്ക രംഗത്തെത്തിയത്.
ചൈനയും ഫിലിപ്പൈന്‍സ്, തായ്‌വാന്‍, ബ്രൂണെ, മലേഷ്യ, വിയറ്റ്‌നാം എന്നീ അയല്‍രാജ്യങ്ങളും തമ്മില്‍ അവകാശത്തര്‍ക്കത്തിലുള്ള സ്പ്രാറ്റി ദ്വീപുകളില്‍ ഒന്നിലാണ് യു.എസ് നേവി കപ്പല്‍ എത്തിയത്. അടുത്തായി നിര്‍മാണ പ്രവൃത്തികളിലൂടെയും റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചും ദ്വീപില്‍ മേല്‍ക്കൈ നേടാന്‍ ചൈന ശ്രമം നടത്തുന്നുണ്ട്. 21,300 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ദക്ഷിണ ചൈനാ കടലിലുണ്ടെന്നാണ് കണക്ക്. ഇതു സ്വന്തമാക്കുകയാണ് അയല്‍രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.
യു.എസ് കപ്പല്‍ ജല അതര്‍ത്തി ലംഘിച്ചത് അനുമതി കൂടാതെയാണെന്നും ദ്വീപില്‍നിന്ന് പെട്ടെന്ന് പുറത്തുകടക്കാനുള്ള നിര്‍ദേശം കപ്പല്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ചൈന അറിയിച്ചു. ഐക്യരാഷ്ട സഭയുടെ ഉടമ്പടി പ്രകാരം 12 നോട്ടിക്കല്‍ മൈല്‍ അതത് രാജ്യത്തിന്റെ പരമാധികാരത്തില്‍ വരുന്നതാണ്. ഇതാണ് അമേരിക്കന്‍ കപ്പല്‍ മനപ്പൂര്‍വം ലംഘിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago
No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago
No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago