ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ പേടകം ന്യൂസിലാന്‍ഡില്‍ വിക്ഷേപിച്ചു
ഓക്ലാന്‍ഡ്: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ പേടകം ന്യൂസിലാന്‍ഡിലെ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ചു. അമേരിക്കന്‍ കമ്പനിയാണ് ന്യൂസിലാന്‍ഡിലെ മഹിയാ ഉപദ്വീപില്‍നിന്ന് ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത്.
റോക്കറ്റ് ലാബ് എന്ന അമേരിക്കന്‍ സ്വകാര്യ കമ്പനിയുടെ 17 മീറ്റര്‍ നീളമുള്ള ഇലക്ട്രോണ്‍ റോക്കറ്റാണിത്. ചെറിയ സാറ്റലൈറ്റുകളും ചരക്കുകളുമടങ്ങിയ ചുരുങ്ങിയ ചെലവിലുള്ള റോക്കറ്റുകളുടെ ഗണത്തിലുള്ളതാണ് അമേരിക്കന്‍ കമ്പനി പരീക്ഷിച്ചത്. അഞ്ച് മില്യന്‍ ഡോളര്‍ മാത്രമാണ് ഇതിന് ചെലവായത്. ഈ വര്‍ഷം തന്നെ ഇത്തരത്തിലുള്ള 50ലേറെ വിക്ഷേപണങ്ങള്‍ക്ക് തയാറെടുക്കുകയാണ് കമ്പനി.
പ്രതികൂല കാലാവസ്ഥ കാരണം നേരത്തെ നിശ്ചയിച്ചതിലും വൈകിയാണ് റോക്കറ്റ് വിക്ഷേപണം നടന്നത്. വിക്ഷേപണ കേന്ദ്രത്തിലേക്ക് മാധ്യമങ്ങള്‍ക്കോ പുറത്തുനിന്നുള്ള കാഴ്ചക്കാര്‍ക്കോ പ്രവേശനമുണ്ടായിരുന്നില്ല. കമ്പനി തന്നെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചരിത്രനിമിഷത്തിന്റെ വിഡിയോ പിന്നീട് പുറത്തുവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."