HOME
DETAILS

ബ്രൂവറി, അനുമതി നല്‍കിയത് എക്‌സൈസ് കമ്മിഷനറുടെ ശുപാര്‍ശയില്‍

  
backup
October 01 2018 | 18:10 PM

bruveri

തിരുവനന്തപുരം: ബ്രൂവറിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കെ മദ്യ കയറ്റുമതിക്ക് അനുമതി. അതും എക്‌സൈസ് കമ്മിഷനറുടെ ശുപാര്‍ശയെ തുടര്‍ന്ന്. 

ശ്രീചക്ര ഡിസ്റ്റിലറിക്കാണ് മദ്യം നിര്‍മിച്ച് കയറ്റുമതി ചെയ്യാന്‍ കമ്മിഷനര്‍ ഋഷിരാജ് സിങ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ശ്രീചക്രയ്ക്ക് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാന്‍ അനുമതി നല്‍കിയത്. 1999ലെ വിനോദ് റായിയുടെ ഉത്തരവ് പരിഷ്‌കരിച്ച് അനുമതി നല്‍കണമെന്നായിരുന്നു എക്‌സൈസ് കമ്മിഷണറുടെ ശുപാര്‍ശ.
ഡിസ്റ്റിലറി സ്ഥാപിച്ചാല്‍ സംസ്ഥാനത്തിന് സാമ്പത്തിക നേട്ടവും തൊഴില്‍ സാധ്യതയും ഉണ്ടെന്നും എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1998ലാണ് ശ്രീചക്ര ആദ്യ അപേക്ഷ നല്‍കിയത്. 99ല്‍ നിരസിക്കപ്പെട്ട 110 അപേക്ഷകളില്‍ 1998ല്‍ അപേക്ഷിച്ച ശ്രീചക്രയുടേതും ഉള്‍പ്പെട്ടിരുന്നു. അവര്‍ പിന്നീട് ഹൈക്കോടതിയില്‍ പോയപ്പോള്‍ അബ്കാരി നയമനുസരിച്ച് അനുമതി നല്‍കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. 99ലെ ഉത്തരവ് നയമാണെന്ന് ഹൈക്കോടതിയും ഇതിലൂടെ അംഗീകരിച്ചു. എന്നാല്‍ ഈ ഉത്തരവ് പരിഷ്‌കരിച്ച് അപേക്ഷ പരിഗണിക്കണമെന്നാണ് എക്‌സൈസ് കമ്മിഷനര്‍ കഴിഞ്ഞ നവംബര്‍ 13ന് നികുതി വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയത്. വിദേശത്തേക്ക് മദ്യം കയറ്റുമതി ചെയ്യാന്‍ വേണ്ടി കോംബൗണ്ടിങ്, ബ്ലെണ്ടിങ് ആന്‍ഡ് ബോട്ടിലിങ് യൂനിറ്റ് അനുവദിക്കണമെന്നാണ് കമ്മിഷനര്‍ ആവശ്യപ്പെട്ടത്.
ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ശ്രീചക്രയ്ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കയറ്റുമതി ചെയ്യാനാണ് ശ്രീചക്രയുടെ പുതിയ അപേക്ഷയെന്നും ഋഷിരാജ് സിങ് ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. മസ്‌കത്ത്, യു.എ.ഇ, ബഹ്‌റൈന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി. കേരളത്തിലെ വെള്ളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിന് വിദേശരാജ്യങ്ങളില്‍ ഡിമാന്‍ഡുണ്ട്. ഇതിന് നിരവധി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും അപേക്ഷയില്‍ ശ്രീചക്ര വ്യക്തമാക്കി.
ഡിസ്റ്റിലറി ആരംഭിച്ചാല്‍ മുന്നൂറു പേര്‍ക്ക് പ്രത്യക്ഷമായും നിരവധി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ സാധ്യതയുണ്ടെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ടെന്നതാണ് ശ്രീചക്രയ്ക്കു വേണ്ടിയുള്ള ശുപാര്‍ശയില്‍ ഋഷിരാജ് സിങ് അക്കമിട്ടു നിരത്തുന്ന കാര്യങ്ങളില്‍ പ്രധാനം. മദ്യം കയറ്റുമതി ചെയ്താല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വിദേശനാണ്യമെത്തും. ആഭ്യന്തര വിപണിയില്‍ മദ്യ ലഭ്യത മാറ്റമില്ലാതെ തുടരുകയും ചെയ്യും.
സംസ്ഥാനത്ത് തൊഴില്‍ സാധ്യതയും സാമ്പത്തിക നേട്ടവും ഉണ്ടാകാന്‍ ഈ സ്ഥാപനം തുടങ്ങുക വഴി സാധ്യമാകുമെന്നും അതിനാല്‍ 29 സെപ്റ്റംബര്‍ 1999ലെ സര്‍ക്കാര്‍ ഉത്തരവ് പരിഷ്‌കരിച്ച് അപേക്ഷ പരിഗണിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളണമെന്നുമാണ് എക്‌സൈസ് കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയത്.
1998ല്‍ നല്‍കിയ അപേക്ഷയോടൊപ്പം, 2010 മെയ് 14ലെയും 1998 ഒക്‌ടോബര്‍ 24ലെയും 2017 ഒക്‌ടോബര്‍ 24ലെയും അപേക്ഷകള്‍, 2006 മെയ് 22ലെ എക്‌സിക്യൂട്ടീവ് ഉത്തരവ്, 2006 നവംബര്‍ 10ലെ സര്‍ക്കാര്‍ ഉത്തരവ് എന്നിവയും എക്‌സൈസ് കമ്മിഷനര്‍ ശുപാര്‍ശയ്‌ക്കൊപ്പം ഉള്‍ക്കൊള്ളിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് 2018 ജൂലൈ 12ന് സര്‍ക്കാര്‍ ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയത്. എന്നാല്‍ ശ്രീചക്രയ്ക്ക് ഡിസ്റ്റിലറി അനുവദിച്ചുകൊണ്ടുള്ള എക്‌സൈസ് വകുപ്പ് ഇറക്കിയ ഉത്തരവില്‍ മദ്യ കയറ്റുമതിയുടെ കാര്യം മനഃപൂര്‍വം ഒഴിവാക്കി. ഋഷിരാജ് സിങ്ങിനെ മറികടന്നാണ് സര്‍ക്കാര്‍ ഏകപക്ഷീയ നിലപാട് എടുത്തതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതേ സമയം, ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് ശേഷമാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്ന മന്ത്രിയുടെ വാദവും പൊളിയുന്നു. ഡിസ്റ്റിലറിക്ക് അനുമതി നല്‍കുമ്പോള്‍ അപേക്ഷിച്ച സ്ഥലത്തെ ജലത്തിന്റെ ലഭ്യത, സ്ഥലത്തിന്റെ ലഭ്യത, പരിസ്ഥിതിക്ക് അനുയോജ്യമാണോ, ലൈസന്‍സിക്കുള്ള മുന്‍ പരിചയം എന്നിവ അന്വേഷിച്ചുള്ള റിപ്പോര്‍ട്ട് അനുസരിച്ചാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍ ശ്രീ ചക്രയ്ക്ക് എക്‌സൈസ് കമ്മിഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഡിസ്റ്റിലറി അനുവദിച്ച് ഉത്തരവിറക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago