എല്‍.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: എല്‍.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി. ആരാണ് ക്ഷീണിച്ചതെന്ന ഫലം വരുമ്പോള്‍ അറിയാം. കള്ളക്കഥകള്‍ക്ക് ജനം മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി. വോട്ട് രേഖപ്പെടുത്താനായി എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
കണ്ണൂര്‍ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് വോട്ട് രേഖപ്പെടുത്തിയത്. കുടുംബസമേതമാണ് അദ്ദേഹം വോട്ടു ചെയ്യാനെത്തിയത്.
മന്ത്രി ഇ പി ജയരാജന്‍ പാപ്പിനിശ്ശേരി അരോളി ജി എച് എസ് എസില്‍ വോട്ട് രേഖപ്പെടുത്തി.
കണ്ണൂര്‍ ജില്ലയില്‍ വോട്ടിംഗ് രാവിലെ എട്ടുമണിയോടെ ശതമാനം 7.73 ശതമാനം വോട്ട് രേഖപ്പെടുത്തി.
പുരുഷന്‍ 8.53 സ്ത്രീ 7.01 ഭിന്നലിംഗം 1.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാവും. ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം. മികച്ച പോളിങ്ങാണ് തുടക്കത്തില്‍. ബൂത്തുകള്‍ക്കു മുന്നില്‍ നീണ്ട വരിയാണ് കാണപ്പെടുന്നത്.
കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 89,74,993 വോട്ടര്‍മാരാണ് അവസാനഘട്ടത്തിലുള്ളത്. 10,842 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
1,105 പ്രശ്‌നബാധിത പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത പോളിങ് ബൂത്തുകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കാന്‍ പൊലിസിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വി. ഭാസ്‌കരന്‍ നിര്‍ദേശം നല്‍കി.
ഇന്നലെ വൈകിട്ട് മൂന്ന് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റൈനില്‍ പ്രവേശിക്കുന്നവര്‍ക്കും വൈകുന്നേരം അഞ്ചിനു ശേഷം പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം.
സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു. വോട്ടെണ്ണല്‍ 16ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."