HOME
DETAILS
MAL
വാര്‍ഷികാഘോഷം: വി.എസ് വിട്ടുനിന്നതിന്റെ കാരണമറിയില്ല: ജി.സുധാകരന്
backup
May 26 2017 | 05:05 AM
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങിലേക്ക് വി.എസ് അച്യുതാനന്ദനെ ക്ഷണിച്ചിട്ടുണ്ടാകാമെന്ന് മന്ത്രി ജി. സുധാകരന്. വിഎസ് ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നതിനെകുറിച്ച് അറിയില്ല.
നിയമസഭയില്‍ പോലും മുഴുവന്‍ സമയം പങ്കെടുക്കാത്ത ആളാണ് വിഎസ്. ആരോഗ്യപ്രശ്നങ്ങളുളളത് കൊണ്ടാകാം വിഎസ് വിട്ടുനിന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്നലെ നടന്ന ഒന്നാം വാര്‍ഷികാഘോഷത്തില്‍ ഭരണ പരിഷ്കരണ കമ്മിഷന് ചെയര്മാന് കൂടിയായ വിഎസ് പങ്കെടുത്തിരുന്നില്ല. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിന്ന് പ്രതിപക്ഷവും വിട്ടുനിന്നിരുന്നു. വി.എസിന് വെറും ക്ഷണക്കത്തു മാത്രമാണ് നല്‍കിയതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."