HOME
DETAILS
MAL
കൊറിയന്‍ അതിര്‍ത്തികളിലെ കുഴിബോംബുകള്‍ നീക്കാന്‍ തുടങ്ങി
backup
October 01 2018 | 18:10 PM
സിയൂള്‍: ഇരു കൊറിയകളും അതിര്‍ത്തിയില്‍ സ്ഥാപിച്ച കുഴിബോംബുകള്‍ നീക്കം ചെയ്യുന്നത് ആരംഭിച്ചു.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമാണിത്.
അതിര്‍ത്തിയില്‍ 80,0000 കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പമന്ജോമിലെ സംയുക്ത സുരക്ഷാ പ്രദേശത്തുള്ള (ജെ.എസ്.എ) കുഴിബോംബുകള്‍ നീക്കം ചെയ്യുന്നത് ദക്ഷിണകൊറിയ ഇന്നലെ ആരംഭിച്ചു. കൊറിയന്‍ യുദ്ധത്തില്‍ ആയിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെട്ട അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ബോംബുകള്‍ നീക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."