HOME
DETAILS
MAL
സഹാറന്‍പൂര്‍ കലാപം: ഉടന്‍ വാദം കേള്ക്കലെന്ന ആവശ്യം സുപ്രിംകോടതി നിരസിച്ചു
backup
May 26 2017 | 08:05 AM
ന്യൂഡല്‍ഹി: സഹാറന്‍പൂര്‍ കലാപത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ വാദം കേള്‍ക്കലിന് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവും ജസ്റ്റിസ് നവീന്‍ സിന്‍ഹയും ഉള്‍പെടുന്ന അവധിക്കാല ബെഞ്ചാണ് ഹരജി തള്ളിയത്.
അതേസമയം, പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
മെയ് അഞ്ചിന് ഇവിടെ ഒരു ദലിത് യുവാവ് കൊല്ലപ്പെടുകയും 20പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദലിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത് മടങ്ങിയവരെ താക്കൂര്‍ വിഭാഗം സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.
അതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച സഹാറന്‍പൂര്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."