മെസ്സിയോട് ദേശീയ ടീമിലേക്ക് മടങ്ങിവരരുതെന്ന് ആവശ്യപ്പെട്ട് മറഡോണ
മെക്സിക്കോ സിറ്റി: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയോട് ദേശീയ ടീമിലേക്ക് മടങ്ങി വരരുതെന്ന് ആവശ്യപ്പെട്ട് ഫുട്ബോള്‍ ഇതിഹാസം മറഡോണ. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് മറഡോണ ഇക്കാര്യം വ്യക്തമാക്കിയത്.
'മെസ്സിയോട് അര്‍ജന്റീന ടീമിലേക്ക് തിരിച്ചു വരരുത് എന്നാണ് എനിക്ക് പറയാനുള്ളത്. മെസ്സി ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കണം, അര്‍ജന്റീനയുടെ അണ്ടണ്ടര്‍ 15 തോല്‍ക്കുന്നത് മെസ്സിയുടെ കുറ്റം കൊണ്ടണ്ടാണ്, അര്‍ജന്റീന ലീഗിലെ മത്സരത്തിലെ തോല്‍വിക്കും കുറ്റം മെസ്സിക്ക്. മറഡോണ പറഞ്ഞു.
എന്തിനും ഏതിനും മെസ്സിയെ എല്ലാവരും കുറ്റപ്പെടുത്തുകയെന്നും അത് കൊണ്ടണ്ട് മെസ്സിയില്ലാതെ അര്‍ജന്റീന കളിക്കാന്‍ ഇറങ്ങട്ടെയെന്നും മറഡോണ പറഞ്ഞു.
ദേശീയ ടീമിന് പഴയതു പോലുള്ള അഭിനിവേശം ഇല്ലെന്നും ഫുട്ബോള്‍ ഇതിഹാസം പറഞ്ഞു. അര്‍ജന്റീനയുടെ പുതിയ പരിശീലകനായ സ്കെലോണിക്ക് അതിനുള്ള അര്‍ഹത ഇല്ലെന്നും മറഡോണ പറഞ്ഞു.
ലോകകപ്പിലെ തോല്‍വിക്ക് ശേഷം മെസ്സി അര്‍ജന്റീന ടീമിന് വേണ്ടണ്ടി കളിച്ചിരുന്നില്ല. ഈ മാസം നടക്കുന്ന അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലും മെസ്സിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. മെസ്സിയില്ലാത്ത അര്‍ജന്റീന റിസല്ട്ടുണ്ടാക്കുന്നത് നമുക്ക് കാത്തിരുന്ന് കാണാമെന്നും മറഡോണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."