നന്നായി ഉറങ്ങാന്‍ മലിനവായു ശ്വസിക്കണം!
ഉറങ്ങുമ്പോള്‍ നിങ്ങള്‍ ചുറ്റുമുള്ള ഒന്നും അറിയുന്നില്ലേ? എങ്കില്‍ നിങ്ങള്‍ ശ്വസിക്കുന്ന വായു മലിനമായിരിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
മലിനവായു ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂട്ടുന്നതിനു കാരണമാകുമെന്ന് എ.ടി.എസ് 2017 ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
വായുമലിനീകരണം ഹൃദ്രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകും. എന്നാല്‍ മലിനവായു ഉറക്കത്തെ സ്വാധീനിക്കുമെന്നും കൂടുതല്‍ ഉറങ്ങാന്‍ കാരണമാകുമെന്നും ഇതു സംബന്ധിച്ചു പഠനത്തിന് നേതൃത്വം കൊടുത്ത വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ മാര്‍ത്താ ഇ ബില്ലിങ്‌സ് പറഞ്ഞു.
അതേ സമയം മലിനവായു ശ്വസിക്കുന്നത് കേന്ദ്രനാഡീവ്യവസ്ഥയെയും ശ്വാസകോശത്തെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളിലെ ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ജനസംഖ്യയുടെ നാലിലൊരു ഭാഗവും വായുമലിനീകരണം ഉയര്‍ന്നതോതില്‍ അനുഭവിക്കുന്നുണ്ട്. വായുവിനെ പ്രധാനമായും മലിനപ്പെടുത്തുന്ന നൈട്രജന്‍ ഡൈ ഓക്‌സൈഡ് വാതകം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍കൊണ്ട് 60 ശതമാനം വര്‍ധിച്ചതായും അദ്ദേഹം 1863 പേരില്‍ നടത്തിയ നടത്തിയ പഠനങ്ങളില്‍ വ്യക്തമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."