പ്രശ്നങ്ങള്‍ക്കു പിന്നില്‍ പ്രത്യേകശക്തികള്: മന്ത്രി ജയരാജന്
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പിന്നില്‍ പ്രത്യേകശക്തികള് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്നു മന്ത്രി ഇ.പി.ജയരാജന്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുള്ള തര്‍ക്കത്തിനു പ്രത്യേക കാരണമൊന്നും കാണുന്നില്ല. പല സ്ഥലങ്ങളിലും പുതുതായി സംഘര്‍ഷം ഉണ്ടാകുന്നു. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആരോ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
എറണാകുളത്തു നടന്ന പ്രശ്നത്തിനു മാത്രമാണു പ്രത്യേകിച്ച് കാരണമുണ്ടായിരുന്നത്. പിന്നീടു തിരുവനന്തപുരത്തും ഇപ്പോള്‍ കോഴിക്കോടും നടന്ന പ്രശ്നങ്ങള്‍ക്കു കാരണമൊന്നും കാണുന്നില്ല. അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിനുപിന്നില്‍. ഈ ശക്തികളെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."