HOME
DETAILS

മൂന്നാം അങ്കം ബലാബലം

  
backup
October 01 2018 | 18:10 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ac%e0%b4%b2%e0%b4%be%e0%b4%ac%e0%b4%b2%e0%b4%82

 

ഗുവാഹത്തി: ഐ.എസ്.എല്‍ അഞ്ചാം സീസണിലെ മൂന്നാം മത്സരത്തില്‍ ഗോവയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. 2-2 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. സീസണിലെ ആദ്യത്തെ സമനിലയുമായിരുന്നു ഇത്.
എട്ടാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലെ ഫെഡറിക്കോ ഗല്ലേഗോ ആയിരുന്നു ആദ്യം ഗോള്‍ നേടിയത്. ശക്തമായ മത്സരത്തിനൊടുവില്‍ 14-ാം മിനുട്ടില്‍ ഗോവ ഗോള്‍ മടക്കി. ഫെറാന്‍ കെറോമിന്‍സായിരുന്നു ഗോള്‍ നേടി ഗോവയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.
മിന്നുന്ന അക്രമത്തിനൊടുവില്‍ 38-ാം മിനുട്ടില്‍ വീണ്ടും കോറോമിന്‍സ് സ്‌കോര്‍ ചെയ്ത് ഗോവയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗോവ ഒരുഗോളിന്റെ ലീഡ് സ്വന്തമാക്കി.
രണ്ടാം പകുതിക്ക് സമനില പിടിക്കാനായി പൊരുതിക്കളിച്ച നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ മുന്നേറ്റങ്ങള്‍ വിജയം കണ്ടു. 53-ാം മിനുട്ടില്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചെയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റ സമനില ഗോള്‍ നേടിയത്.
ഗോള്‍ നേടിയതിന് ശേഷം ഇരു ടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചെങ്കിലും സമനില തെറ്റാതെ കളി അവസാനിക്കുകയായിരുന്നു. ഈ മാസം നാലിന് എ.ടി.കെക്കെ തിരേയാണ് നോര്‍ത്ത് ഈസ്റ്റിന്റെ അടുത്ത മത്സരം.
കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനോട് പരാജയപ്പെട്ട കൊല്‍ക്കത്തക്ക് ഈ മത്സരം കടുത്തതാകും. ആറിന് ചെന്നൈയിന്‍ എഫ്.സിയുമായിട്ടാണ് ഗോവ ഏറ്റുമുട്ടുന്നത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ബംഗളൂരുവിനോട് പരാജയപ്പെട്ട ചെന്നൈയിനും ഇത് കടുത്ത മത്സരമായിരിക്കും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago