യുവജന യാത്രക്കായി രംഗത്തിറങ്ങുക: സാദിഖലി തങ്ങള്‍
കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്ര വര്‍ഗീയതക്കും ഭീകരവാദത്തിനും അക്രമങ്ങള്‍ക്കുമെതിരേ സമൂഹ മനസ് ഉണര്‍ത്താനുള്ളതാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 'വര്‍ഗീയമുക്ത ഭാരതം അക്രമ രഹിത കേരളം, ജന വിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരേ' എന്ന സന്ദേശവുമായി നടത്തുന്ന യാത്രയുടെ സംസ്ഥാന സ്വാഗതസംഘം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
സമൂഹത്തെ കൂടുതല്‍ വര്‍ഗീയവല്‍ക്കരിക്കാനും വിഭജിക്കാനും വിധ്വംസക ശക്തികള്‍ പരിശ്രമിക്കുമ്പോള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമോതുന്ന ജാഥക്ക് മുഴുവന്‍ മതേതര വിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്ന് തങ്ങള്‍ അഭ്യര്‍ഥിച്ചു.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും സ്വാഗത സംഘം ചെയര്‍മാനുമായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷനായി.
കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, പ്രസംഗിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. പി.കെ ഫിറോസ് യുവജന യാത്രയെക്കുറിച്ച് വിശദീകരിച്ചു.
സി.ടി അഹമ്മദലി, സി.എ.എം.എ കരീം, കെ.കുട്ടി അഹമ്മദ്കുട്ടി, ടി.പി.എം സാഹിര്‍,പി.എച്ച് അബ്ദുസ്സലാം ഹാജി, കെ.ഇ അബ്ദുറഹിമാന്‍, എം.എല്‍.എമാരായ കെ.എം ഷാജി , അഡ്വ.എന്‍ ഷംസുദ്ദീന്‍,പി.അബ്ദുല്‍ ഹമീദ്, എന്‍.എ നെല്ലിക്കുന്ന് എന്നിവരും അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.എസ് ഹംസ, സി.എച്ച് റഷീദ്, പി.എം സാദിഖലി, ബീമാപള്ളി റഷീദ്, സി.പി ചെറിയമുഹമ്മദ്, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, അഡ്വ.എം റഹ്മത്തുല്ല, അഡ്വ.പി.കുല്‍സു, ഖമറുന്നിസ അന്‍വര്‍, കുറുക്കോളി മൊയ്തീന്‍, ഹനീഫ മൂന്നിയൂര്‍, സി. ശ്യാം സുന്ദര്‍, കെ.പി മുഹമ്മദുകുട്ടി,അശ്‌റഫ് വേങ്ങാട്ട്, എം.സി ഖമറുദ്ദീന്‍, കെ.കെ അഹമ്മദ് ഹാജി, ഉമര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, അഡ്വ.യു.എ ലത്തീഫ്, സി.എ മുഹമ്മദ് റശീദ്, കെ.എം അബ്ദുല്‍ മജീദ്, അഡ്വ.വികെ അബ്ദുല്‍ ഗഫൂര്‍, എം.അന്‍സാറുദ്ദീന്‍, അസീസ് ബഡായില്‍, മുഹമ്മദ് റഫീഖ്, ടി.എം ഹമീദ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, പി. ഇസ്മാഈല്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആശിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അശ്‌റഫ്, പി.പി അന്‍വര്‍ സാദത്ത്. ടി.പി അശ്‌റഫലി, മിസ്ഹബ് കീഴരിയൂര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."