HOME
DETAILS
MAL
എന്‍.ഐ.എ ഓഫിസ് മാര്‍ച്ച്: കോയമ്പത്തൂരില്‍ 356 പേര് അറസ്റ്റില്‍
backup
October 01 2018 | 19:10 PM
കോയമ്പത്തൂര്‍: നഗരത്തിലെ മുസ്ലിം യുവാക്കളെ എന്‍.ഐ.എ അകാരണമായി കസ്റ്റഡിയിലെടുത്തു പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കോയമ്പത്തൂര്‍ എന്‍.ഐ.എ ഓഫിസിലേക്കു മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. തുടര്‍ന്ന് 125 സ്ത്രീകളടക്കം 356 പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി പ്രവര്ത്തകന് ശശികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഒട്ടേറെ മുസ്ലിം യുവാക്കളെ എന്‍.ഐ.എ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."