റേഷന്‍ പട്ടികയില്‍ അര്‍ഹരായ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തും: മന്ത്രി
ചേര്‍ത്തല: മുന്‍ഗണനാ പട്ടികയില്‍ റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കി അര്‍ഹരായ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പി. തിലോത്തമന്. 70,000 പേരെയാണ് ഇങ്ങനെ കണ്ടെത്തിയിട്ടുള്ളത്.ശബരി ഉല്പന്നങ്ങള് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതിന്റെ മുന്നൊരുക്കങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി വിളിച്ചുചേര്‍ത്ത റേഷന്‍ വ്യാപാരികളുടെയും സപ്ലൈകോ ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. റേഷന്‍ കടകള്‍ കൂടുതല്‍ ജനകീയമാവണമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വാങ്ങിയില്ലെങ്കില്‍ കേന്ദ്രവിഹിതം കുറയുവാനും ഇടയാവും. റേഷന്‍ കടകളില്‍ മിനി എ.ടി.എം സ്ഥാപിക്കുന്നതിന് കാനറ ബാങ്കുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി തിലോത്തമന് പറഞ്ഞു. സപ്ലൈകോ ജനറല്‍ മാനേജര്‍ റാം മോഹന്‍, ആര്.എന്‍ സതീഷ്, ജില്ലാ സപ്ലൈ ഓഫിസര്‍ എ. മുരളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."