HOME
DETAILS
MAL
എസ്.എഫ്.ഐ തിരുത്തി മുന്നോട്ടുപോകും; ഭസ്മീകരിക്കാമെന്ന് ആരും കരുതേണ്ട: എം. സ്വരാജ്
backup
July 15 2019 | 19:07 PM
കൊച്ചി: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എം. സ്വരാജ് എം.എല്‍.എ. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശക്തമായ തിരുത്തല്‍ നടപടികള്‍ക്കാണ് എസ്.എഫ്.ഐ തുടക്കംകുറിച്ചത്. ഇതിനോടകം ആ യുനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു കഴിഞ്ഞു. അക്രമ പ്രവണതയോട് സന്ധി ചെയ്യില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.എഫ്.ഐക്ക് നിരക്കാത്തതൊന്നും എസ്.എഫ്.ഐയില്‍ ഉണ്ടാവില്ല. എന്നാല്‍, ഈ തക്കത്തില്‍ എസ്.എഫ്.ഐയെ ഭസ്മീകരിക്കാമെന്ന് ആരും കരുതേണ്ടെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."