ജുഡീഷ്യല്‍ അന്വേഷണം വേണം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ സംഭവവികാസങ്ങള്‍ കേരളത്തിനാകെ അപമാനകരമാണെന്നും ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
കോളജില്‍നിന്ന് 187 കുട്ടികള്‍ ടി.സി വാങ്ങിപ്പോയി, ഒരു വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കൂടാതെ നിരവധി അക്രമങ്ങള്‍ ഒന്നിനുപുറകെ ഒന്നായി തുടര്‍ന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യൂനിവേഴ്സിറ്റി പരീക്ഷാ പേപ്പറുകള്‍ കോളജിലെ എസ്.എഫ്.ഐ ഓഫിസിലും പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും കിട്ടിയിരിക്കുന്നു. പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്ക്കുകയാണ് ഇതിനൊക്കെയും മറുപടി പറയേണ്ട ബാധ്യത മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."