HOME
DETAILS
MAL
ഫ്ളാറ്റില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം: പുനരന്വേഷണം നടത്തണമെന്ന് വനിത കമ്മിഷന്
backup
December 14 2020 | 11:12 AM
തിരുവനന്തപുരം: ഫ്ളാറ്റില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ പൊലിസിനെ വിമര്‍ശിച്ച് വനിത കമ്മിഷന്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ദുരൂഹത നീക്കണമെന്നും വനിത കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് ആവശ്യപ്പെട്ടു.
നിലവില്‍ കേസില്‍ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് വനിത കമ്മിഷന് വിമര്‍ശിച്ചു. കേസില്‍ പുനരന്വേഷണം നടത്തണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണ ചുമതലയുള്ള എറണാകുളം സെന്‍ട്രല്‍ സി.ഐ.യോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മിഷന് ഉത്തരവിട്ടിട്ടുണ്ട്.
തമിഴ്നാട് സേലം സ്വദേശി കുമാരി(55)ആണ് ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."