തദ്ദേശ തെരഞ്ഞെടുപ്പ് അവസാന മണിക്കൂറിലേക്ക്: കനത്ത പോളിങ്, 75 ശതമാനം കടന്നു
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം അവസാന മണിക്കൂറിലേക്ക് കടന്നിരിക്കെ വടക്കന്‍ ജില്ലകളില്‍ പോളിങ് 75 ശതമാനം കടന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം. കോഴിക്കോട് ജില്ല തൊട്ടുപിന്നാലെയുണ്ട്. കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും പോളിങ് ശതമാനം 73 കടന്നു.
ആറ് മണിക്കാണ് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതെങ്കിലും തുടര്‍ന്നുള്ള ഒരുമണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമാണ്. ഇതും പൂര്‍ത്തിയായ ശേഷം മാത്രമേ പോളിങ് ശതമാനം കൃത്യമായി അറിയാന്‍ സാധിക്കൂ.സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്നത്തോടെ അവസാനിപ്പിക്കും. മറ്റ് ഘട്ടങ്ങളേക്കാള്‍ കനത്ത പോളിങാണ് മൂന്നാം ഘട്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.
ഇതിനിടെ പലയിടത്തും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷമുണ്ടായി. പൊലിസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ തിരിച്ച് വിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലിസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."