കരിപ്പൂരില്‍നിന്ന് വലിയ വിമാനസര്‍വിസ് നടത്താന്‍ സഊദി എയര്‍ലൈന്‍സിന് അനുമതി
കോഴിക്കോട്: കരിപ്പൂരില്‍നിന്നു വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിന് സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന് ഡി.ജി.സി.എയുടെ അനുമതി. ഡി.ജി.സി.എ (ഡയറക്‌റ്റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അനുമതി നല്‍കിയ വിവരം കേന്ദ്ര വ്യോമയാന മന്ത്രി രേഖാമൂലം അറിയിച്ചതായി എം.കെ രാഘവന്‍ എം.പി അറിയിച്ചു.
കരിപ്പൂരില്‍നിന്നു നെടുമ്പാശേരിലേക്ക് മാറ്റിയ ഹജ്ജ് കേന്ദ്രം പുനസ്ഥാപിക്കാന്‍ കഴിയുന്നതാണ് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി. നിര്‍ത്താലാക്കപ്പെട്ട കോഴിക്കോട് ഹജ്ജ് കേന്ദ്രം പുനസ്ഥാപിക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായും മന്ത്രി അറിയിച്ചിട്ടുണ്ട്.
ഹജ്ജ് സര്‍വിസ് നടത്തുന്നതിനുള്ള വിമാനങ്ങള്‍ ഇറങ്ങാന്‍ കോഴിക്കോട് വിമാനത്താവളം സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കിയതായി എം.പി വ്യക്തമാക്കി. ഇതു സംബന്ധിച്ചു കേന്ദ്ര വ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. ഷിഫാലി ജുനേജയുമായി എം.പി ചര്‍ച്ച നടത്തി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കോഴിക്കോടുനിന്നുള്ള സഊദി എയര്‍ലൈന്‍സിന്റെ വിമാന സര്‍വിസ് നിലച്ചിരിക്കുകയായിരുന്നു. കോഴിക്കോട് സര്‍വിസ് നിര്‍ത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് സര്‍വിസ് നടത്താന്‍ നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രാലയം 2020 വരെ സഊദി എയര്‍ലൈന്‍സിന് അനുമതി നല്‍കിയിരുന്നു. കോഴിക്കോട് സര്‍വിസ് ആരംഭിച്ചാലും 2020 വരെ തിരുവനന്തപുരത്തുനിന്നുള്ള സര്‍വിസ് സഊദി എയര്‍ലൈന്‍സിന് തുടരാമെന്നും ജോ. സെക്രട്ടറി ഷിഫാലി ജുനേജ എം.കെ രാഘവന്‍ എം.പിയെ അറിയിച്ചിട്ടുണ്ട്.
സഊദി എയര്‍ലൈന്‍സിന് കോഴിക്കോട്ടുനിന്ന് ഉടന്‍ തന്നെ സര്‍വിസ് ആരംഭിക്കുന്നതിനുള്ള എല്ലാ സാങ്കേതിക ഉത്തരവുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ഈ ആഴ്ച്ച തന്നെ നല്‍കുമെന്നും ജോ. സെക്രട്ടറി അറിയിച്ചതായും എം.കെ രാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."