നാട്ടില്‍ പോകാന്‍ സഹായം ആവശ്യപ്പെട്ട് മലയാളി സ്ത്രീകള്‍ അഭയ കേന്ദ്രത്തില്‍
റിയാദ്: നാട്ടില്‍ പോകാന്‍ കഴിയാതെ രണ്ടു മലയാളികളടക്കം മൂന്നു ഇന്ത്യന്‍ വനിതാ തൊഴിലാളികള്‍ അധികൃതരുടെ സഹായം തേടി വനിതാ അഭയാര്‍ഥി ക്യാമ്പില്‍. സ്വകാര്യ ക്ലീനിംഗ് കമ്പനിയില്‍ ജോലിക്കെത്തി കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടും യാത്രാ രേഖകള്‍ ലഭിക്കാത്തതിനാലാണ് ഇവര്‍ക്ക് നാട്ടില്‍ പോവാനാവാത്തത്. കോഴിക്കോട് സ്വദേശിനി ശാരദ കൃഷ്ണന്‍, കോട്ടയം സ്വദേശിനി സുമ കേശവന്‍, തമിഴ്‌നാട് കല്ലികുരിച്ചി സ്വദേശിനി അംബിക ചിന്നമ്മ സ്വാമി എന്നിവരാണ് അബഹയില്‍ സഹായം കാത്തു കഴിയുന്നത്.
മലയാളികളായ ഇരു വനിതകളുടെയും കാലാവധി പൂര്‍ത്തിയായിട്ട് ആറു മാസം കഴിഞ്ഞു. തമിഴ്‌നാട് സ്വദേശിനി ഒന്നര വര്‍ഷവും പൂര്‍ത്തിയായി. എങ്കിലും ഇവക്ക് നാട്ടില്‍ പോകാനുള്ള യാത്രാ രേഖകള്‍ ശരിയാക്കുന്നതില്‍ കമ്പനി അലംഭാവം തുടരുകയാണ്. കരാര്‍ കാലാവധി പൂര്‍ത്തിയായത് മുതല്‍ ഇത്രയും കാലം ഇവര്‍ക്ക് ജോലിയും ശമ്പളവും നല്‍കാനും കമ്പനി തയ്യാറായിട്ടില്ല.
ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപെട്ട് ഇവര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങളും നീതിയും ലഭിക്കാനുള്ള പോരാട്ടതിനൊരുങ്ങുകയാണിവര്‍. ഇവര്‍ക്ക് സഹായകരമായി കെ.എം.സി.സി ലീഗല്‍ സെല്‍ വനിതാ വിഭാഗം രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."