ബൈക്ക് ലോറിക്കടിയില്‍ വീണ് എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു
കാസര്‍കോട്: ബൈക്ക് ലോറിക്കടിയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയിലെ അബ്ദുര്‍ റഹ്മാന്- സുഹറ ദമ്പതികളുടെ മകന് മുഹമ്മദ് (22) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടോടെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ജെ.കെ ഹോട്ടലിന് മുന്നില്‍ വച്ചാണ് അപകടം. മംഗളൂരു പി.എ കോളജിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് മരിച്ച മുഹമ്മദ്. അപകടത്തെ തുടര്‍ന്ന് ലോറി നിര്‍ത്താതെ പോയി. പ്രദേശത്തുള്ളവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പൊലിസും നാട്ടുകാരും ചേര്‍ന്ന് മൊഗ്രാല്‍ പുത്തൂരില്‍ വച്ച് അപകടം വരുത്തിയ ലോറി പിടികൂടി.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ കുറച്ചു സമയം ഗതാഗതം സ്തംഭിച്ചു. അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അഹ് മദ്, റാഫില, റാഹില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."