HOME
DETAILS
MAL
ജാതിപ്പേര് വിളിച്ചെന്ന പരാതി: ലക്ഷ്മി നായര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
backup
May 26 2017 | 21:05 PM
കൊച്ചി: നിയമവിദ്യാര്‍ഥിയെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്നാരോപിച്ച് ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
പരാതിക്കാരനായ വി.ജി വിവേക് കേസ് പിന്‍വലിക്കുകയാണെന്ന് അറിയിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് കേസ് റദ്ദാക്കിയത്. ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പാക്കുന്നതിനുവേണ്ടി താന്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞെന്നും തനിക്കെതിരേ വിദ്യാര്‍ഥികള്‍ നല്കിയ കേസുകള്‍ പിന്‍വലിക്കുമെന്ന് ധാരണയുണ്ടാക്കിയിരുന്നെന്നും ലക്ഷ്മി നായരുടെ ഹരജിയില്‍ പറയുന്നു.
ഇന്നലെ സിംഗിള്‍ബെഞ്ച് മുന്‍പാകെ നേരിട്ട് ഹാജരായ വിവേക് കേസ് തുടരാന്‍ താല്പര്യമില്ലെന്ന് ബോധിപ്പിച്ചു. തുടര്‍ന്നാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."