പുരസ്‌കാരലബ്ധി രചനയുടെ മികവിന് മാനദണ്ഡമല്ല: പി. വത്സല
കോഴിക്കോട്: പുരസ്‌കാരലബ്ധിയും പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതും കൃതിയുടെ മികവിന് മാനദണ്ഡമല്ലെന്ന് പ്രശസ്ത നോവലിസ്റ്റ് പി. വത്സല അഭിപ്രായപ്പെട്ടു. കോഴിക്കോട് അളകാപുരിയില്‍ സീനാറാണിയുടെ പ്രഥമ കഥാസമാഹാരം 'മോഗ ബസ്സിലെ പലതരം കാല്‍പാദങ്ങള്‍' പ്രകാശനം ചെയ്യുകയായിരുന്നു അവര്‍. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ലത്തീഫ് പറവില്‍ പുസ്തകം സ്വീകരിച്ചു. സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സന്‍ ഡോ. ഖദീജ മുംതാസ് മുഖ്യാതിഥിയായി. പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ അധ്യക്ഷനായി.
കഥാകൃത്ത് പി. സുരേന്ദ്രന്‍ പുസ്തക സമീക്ഷ നടത്തി.നീലാംബരിയുടെ പ്രാര്‍ഥനാ ഗീതത്തോടെ ആരംഭിച്ച ചടങ്ങില്‍ സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, ഡോ. പ്രിയദര്‍ശന്‍ലാല്‍, എ.കെ മുഹമ്മദലി, കലാം വെള്ളിമാട് സംസാരിച്ചു. സീനാറാണി മറുമൊഴി ഭാഷണം നടത്തി. കെ.വി സക്കീര്‍ ഹുസൈന്‍ സ്വാഗതവും പുതുക്കുടി ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."