പെരുന്നാളിന് അധിക അവധി പരിഗണിക്കും: മന്ത്രി ജലീല്‍
മലപ്പുറം: പെരുന്നാളിനോടനുബന്ധിച്ച് ഒന്നിലധികം ദിവസങ്ങളില്‍ അവധി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന്് ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പുമന്ത്രി കെ.ടി ജലീല്‍.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് വിളിച്ചുചേര്‍ത്ത മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഇരു പെരുന്നാളുകള്‍ക്കും ഒരു ദിവസം വീതമാണ് അവധി നല്‍കുന്നത്. ഇതുകൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു ദിവസം നിയന്ത്രിത അവധി നല്‍കാറുണ്ട്. അടുത്ത വര്‍ഷം വിദ്യാഭ്യാസ കലണ്ടര്‍ തയാറാക്കുമ്പോള്‍ ഇതു സ്ഥിരം അവധിയായി പരിഗണിക്കാന്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
അഴിമതി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ജനങ്ങളോട് ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ അഴിമതി കുറയേണ്ട വകുപ്പാണിതെന്നും കെ.ടി ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."