അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താവളം ബൊമിയംപാടി ഊരിലെ അന- ശെല്‍വരാജ് ദമ്പതികളുടെ പത്ത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ജനിക്കുമ്പോള്‍ 1.7 കിലോയായിരുന്നു കുഞ്ഞിന്റെ തൂക്കം.
ഈ മാസം അട്ടപ്പാടിയില്‍ നാല് കുഞ്ഞുങ്ങളാണ് മരിച്ചത്. ഈ മാസം അഞ്ചിന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ജനിച്ച രാജന്‍ - പാര്‍വതി ദമ്പതികളുടെ പെണ്‍ കുഞ്ഞ് മരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ ശ്വാസകോശം ചെറുതായിരുന്നുവെന്നും ശ്വസിക്കാന്‍ പ്രയാസമുള്ളതിനാല്‍ മരണപ്പെട്ടുവെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇതിന് പിന്നാലെ, ഷോളയൂര്‍ ഗൊഞ്ചിയൂര്‍ ഊരിലെ മുരുഗന്‍ - വരഗമ്പാടി ദമ്പതികളുടെ നാലു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചിരുന്നു. ജനിക്കുമ്പോള്‍ 2.8 കിലോ തൂക്കമുണ്ടായിരുന്ന കുഞ്ഞ് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഈ മാസം ആറിനാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചെന്നാണ് ആരോഗ്യ വകുപ്പ് ഇതിന് നല്‍കിയ മറുപടി.
മെയ് 13 ന് അഗളി ഗദ്ദയൂര്‍ ഊരില്‍ രാജന്‍ - പാര്‍വതി ദമ്പതികളുടെ പെണ്‍ കുഞ്ഞും മരിച്ചിരുന്നു. അതേസമയം, അഞ്ചുമാസത്തിനുള്ളില്‍ അട്ടപ്പാടിയില്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏഴായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."