HOME
DETAILS

ദുരന്തമുഖത്ത് രക്ഷാദൗത്യവുമായി ഇനി 'പിങ്ക് ' സേനയും

  
backup
October 02 2018 | 00:10 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b5%81%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%a6%e0%b5%97%e0%b4%a4%e0%b5%8d


കോഴിക്കോട്: അടുക്കളയുടെ നാലു ചുമരുകള്‍ക്കിടയില്‍ ഒതുങ്ങിയ സ്ത്രീകളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ 'അവള്‍' പോരാട്ടത്തിലാണ്. തങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നു കാണിച്ചു തരികയാണവര്‍. ഇപ്പോഴിതാ ആണ്‍കേന്ദ്രീകൃതമായിരുന്ന ദുരന്ത നിവാരണത്തിലേക്കും ചുവടുവച്ചിരിക്കുകയാണ് ഒരുകൂട്ടം സ്ത്രീകള്‍.
'പിങ്ക് അലര്‍ട്ട് ' എന്ന പേരില്‍ 150ഓളം കുടുംബശ്രീ പ്രവര്‍ത്തകരാണ് ദുരന്തനിവാരണത്തിലേക്ക് ചുവടുവച്ചിരിക്കുന്നത്. ദുരന്തമുഖത്തു സ്ത്രീകളുടെ ഇടപെടല്‍ അത്യാവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ കോഴിക്കോട് കോര്‍പറേഷന്‍ കുടുബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ 'പിങ്ക് അലര്‍ട്ട് ' എന്ന പേരില്‍ 150 വളണ്ടിയര്‍മാരുടെ ഒരു സന്നദ്ധസേന രൂപീകരിച്ചത്. കേരളത്തില്‍ ആദ്യമായിട്ടാണ് കുടുംബശ്രീ പ്രവര്‍ത്തക്ക് ദുരന്തനിവാരണ രംഗത്തേക്ക് ആവശ്യമായ പരിശീലനം നല്‍കുന്നത്.
പിങ്ക് അലര്‍ട്ടില്‍ 150ലധികം അംഗങ്ങളുണ്ട്. പ്രായഭേദമെന്യേ നിരവധിപേരാണ് സേവന സന്നദ്ധരായയി രംഗത്തെത്തിയിട്ടുള്ളത്. ട്രോമാ കെയര്‍ കോഴിക്കോട്, എല്‍.ജി, കണ്ണങ്കണ്ടി എന്നീ സ്ഥാപനങ്ങളാണ് പിങ്ക് അലര്‍ട്ടിന്റെ കോ. പാര്‍ട്ട്ണര്‍മാര്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ കോ. പാര്‍ട്ട്ണറായി പ്രവര്‍ത്തിക്കുകയും ചെയ്യും. പിങ്ക് അലര്‍ട്ടിന്റെ 100 അംഗങ്ങല്‍ അടങ്ങുന്ന ആദ്യ ബാച്ചിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.
'ദുരന്തങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. കേരളം പലകാര്യങ്ങള്‍ക്കും മറ്റു ജില്ലകള്‍ക്കും രാജ്യങ്ങള്‍ക്കും മാതൃകയാണ്. അതുപോലെ തന്നെയായി മാറും ഈ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രമാണ് ഇതിലൂടെ തുടങ്ങുന്നത്. സന്നദ്ധപ്രവര്‍ത്തനത്തിന്റെ പുതിയ ചരിത്രം. വലിയ ദൗത്യമാണ് ഇവര്‍ ഏറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ ദുരന്തങ്ങള്‍ വരികയാണെങ്കില്‍ കൃത്യമായി പങ്കെടുക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എം.വി റംസി ഇസ്മായില്‍, പി.സി രാജന്‍, അനിതാ രാജന്‍, ടി.വി ലളിത പ്രഭ, പി.സി കവിത, ഡോ. അര്‍പ്പിത് ഈശോ സാമുവല്‍, മുഹമ്മദ് റാഫി, പരീദ് കണ്ണങ്കണ്ടി, ടി. കെ ഗീത, ഒ. രജിത, എന്‍. ജയശീല പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago