വി.കെ ഇബ്റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വി.കെ ഇബ്റാഹീം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഇബ്റാഹീംകുഞ്ഞിനെ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്റാഹീംകുഞ്ഞിന് ഡിസ്ചാര്‍ജ് ചെയ്തശേഷം വീണ്ടും കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇബ്റാഹീംകുഞ്ഞ് ആവശ്യപ്പെട്ടത്. എന്നാല്‍, സ്വയം തെരഞ്ഞെടുത്ത ആശുപത്രിയില്‍ നിന്ന് എന്തിന് പുറത്തുകടക്കണമെന്ന് വാദത്തിനിടെ ഇബ്റാഹീംകുഞ്ഞിനോട് കോടതി വാക്കാല്‍ ചോദിച്ചു.
കഴിഞ്ഞതവണ ഇബ്റാഹീംകുഞ്ഞിനെ മൂന്നുമണിക്കൂര്‍ മാത്രമാണ് ചോദ്യംചെയ്യാന്‍ സാധിച്ചത്. ജാമ്യം അനുവദിക്കരുതെന്നും നാല് ദിവസം കൂടി ഇബ്റാഹീം കുഞ്ഞിനെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."