ഇന്‍തിബാഹ് സംഗമം സംഘടിപ്പിച്ചു
കല്‍പ്പറ്റ: പണ്ഡിതന്‍മാര്‍ സമുദായത്തിനും സമൂഹത്തിനും മാതൃകയാവണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാര്‍.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എറണാകുളത്ത് സംഘടിപ്പിക്കുന്ന 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി കല്‍പ്പറ്റ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഇന്‍തിബാഹ് സമ്മേളനം സമസ്ത ജില്ലാ കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.റെയ്ഞ്ച് പ്രസിഡന്റ് അബാസ് ഫൈസി അധ്യക്ഷനായി. വിശ്വശാന്തിക്ക് മതവിദ്യ എന്ന വിഷയത്തില്‍ ഹാരിസ് ബാഖവിയും ഇബാദത്താകേണ്ട പൊതുപ്രവര്‍ത്തനം എന്ന വിഷയത്തില്‍ ആസിഫ് വാഫിയും ക്ലാസെടുത്തു.
60-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 60 ഇന പദ്ധതികളില്‍പ്പെട്ട ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി റെയ്ഞ്ചിലെ അധ്യാപകര്‍ക്ക് നല്‍കിയ കേര വൃക്ഷത്തൈ വിതരണോദ്ഘാടനം റെയ്ഞ്ച് മാനേജ്‌മെന്റ് ട്രഷറര്‍ എച്ച്.കെ കുഞ്ഞഹമ്മദ് ഹാജി നിര്‍വഹിച്ചു.
എ.കെ സുലൈമാന്‍ മൗലവി, ജഅ്ഫര്‍ ഹൈതമി, സ്വാദിഖ് ഫൈസി, അബൂബക്കര്‍ മൗലവി, മുഹമ്മദ് കുട്ടി ബാഖവി സംസാരിച്ചു. റെയ്ഞ്ച് സെക്രട്ടറി സൈനുല്‍ ആബിദ് ദാരിമി സ്വാഗതവും ശാഹിദ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."