ഏഴാം ക്ലാസ്സ് യോഗ്യത ചെയര്‍മാന്‍പദവിക്ക് അയോഗ്യത
അവസാനം ''ഇതിഹാസപുരുഷന്‍''(വി.എസ് അച്യുതാനന്ദന്‍) ഫിദല്‍കാസ്‌ട്രോപട്ടം നല്‍കി പാര്‍ട്ടി ആദരിച്ചതില്‍ തൃപ്തിപ്പെട്ട് നിന്നിരുന്നുവെങ്കില്‍ മുന്‍മുഖ്യമന്ത്രികൂടിയായിരുന്ന ഈ അധികാരമോഹിയുടെ വിദ്യാഭ്യാസ യോഗ്യത (ഏഴാംക്ലാസ്സ്) കോടതിയില്‍ എത്തുമായിരുന്നില്ല. അപ്പോള്‍ മുഖ്യനല്ലെങ്കില്‍ തത്തുല്യമായ എന്തെങ്കിലുംപദവി തന്നേ പറ്റൂ. യെച്ചൂരിയെക്കണ്ട് നിര്‍ബന്ധിച്ചപ്പോള്‍ പൊതുസ്വത്ത് ദുര്‍വ്യയം ചെയ്തായാലും കാബിനറ്റ് പദവിക്ക് സമാനമായ ഒരുസ്ഥാനംകണ്ടെത്തിയതാണ് ആസൂത്രണകമ്മിഷന്‍ ചെയര്‍മാന്‍ പദവി. ആപദവിക്ക് ഏഴാം ക്ലാസ്സ് പോരെന്ന് പാര്‍ട്ടിഓര്‍ത്തില്ല. പ്രതിപക്ഷത്തിനും അക്കാര്യത്തില്‍ വിവരമില്ലാതെ പോയി.
എന്തിലും ന്യായത്തോടൊപ്പം നില്‍ക്കുമെന്നവകാശപ്പെട്ട പി.സി. ജോര്‍ജും വി.എസ് ആരാധകനാകയാല്‍ ഈ ഏഴാംക്ലാസ്സുകാരനുവേണ്ടി പൊതുസ്വത്ത് ദുര്‍വ്യയം ചെയ്യുന്നതിനെതിരേ മിണ്ടിയില്ല. അപ്പോഴാണ് ഒരു രാജ്യസ്‌നേഹി ഇക്കാര്യംകോടതിയിലെത്തിച്ചതും ചെയര്‍മാന്‍പദവി അവതാളത്തിലാകുന്നതും.
പാര്‍ട്ടിയിലെ അണ്ടിക്കാണോ മാങ്ങക്കാണോ മൂപ്പ് കൂടുതല്‍ എന്ന് നിശ്ചയിക്കാന്‍ പൊതുസ്വത്ത് ദുര്‍വിനയം ചെയ്യുന്ന ചെയര്‍മാന്‍ പദവിയുടെ അന്തസത്തെയെയാണ് ഇപ്പോള്‍ കോടതിയിലെത്തിച്ചിരിക്കുന്നത്. ഇതോടെ ഏറെ വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്ന പാര്‍ട്ടിനേതാക്കളുടെ വിദ്യഭ്യാസയോഗ്യതയും ലോകര്‍ക്ക് അറിയാനായി. ഇയാളാണ് മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് വിജയിക്കുന്നത് എന്ന് നുണ പ്രചരിപ്പിച്ചത്. ഹൈസ്‌കൂളിന്റെ പടി കാണാത്തതിന്റെ ഈര്‍ഷ്യതയാണ് ടിയാന്‍ പ്രകടിപ്പിച്ചത് എന്ന് ഇപ്പോള്‍ ഉറപ്പായി.
ഫിദല്‍ കാസ്‌ട്രോ പദവിയില്‍ തൃപ്തിപ്പെട്ടിരുന്നെങ്കില്‍ ഈനാണക്കേട് ഒഴിവാക്കാമായിരുന്നു. മറ്റുള്ളവരെ പരിഹസിക്കലും ചെറുതാക്കലും മാത്രം ഹരമായിക്കണ്ട വി.എസ്സിന് ഈഅവഹേളനം അര്‍ഹിക്കുന്നതുതന്നെ!
കുഞ്ഞമ്മദ് പട്ടാമ്പി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."