HOME
DETAILS

നവകേരള നിര്‍മാണത്തിന് പൊതുസമവായം ഉയരണം: മുഖ്യമന്ത്രി

  
backup
July 15 2019 | 20:07 PM

pinarayi-vijayan-on-new-kerala

 


തിരുവനന്തപുരം: നാടിന്റെയാകെ സഹകരണത്തോടും പിന്തുണയോടും പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാന്‍ പൊതുസമവായം ഉയര്‍ന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതൃപരമായ പങ്കു സര്‍ക്കാര്‍ വഹിക്കുമ്പോള്‍ പൊതുവായ അഭിപ്രായം ഉരുത്തിരിയുന്നതില്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട 'റീബില്‍ഡ് കേരള' കര്‍മ പദ്ധതികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത മാധ്യമ എഡിറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതുവായ വികസനമാണ് വേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതുവീക്ഷണം ഉയര്‍ന്നുവരുന്നത് സ്വീകരിക്കുകയാണ് ലക്ഷ്യം.
പ്രളയദുരന്തമുണ്ടായി ഒരു വര്‍ഷമാകുകയാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ നല്‍കിവരികയാണ്. വീടുകളുടെ പുനര്‍നിര്‍മാണവും പുരോഗമിക്കുകയാണ്. അപകടസാധ്യത കാരണം വീടുനിര്‍മിക്കാന്‍ പറ്റാത്ത സ്വന്തം സ്ഥലത്തുനിന്നു മാറിത്താമസിക്കാന്‍ ചിലര്‍ വിമുഖത കാട്ടുന്നുണ്ട്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതില്‍ മാധ്യമങ്ങളും പങ്ക് വഹിക്കണം. സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങള്‍, കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലുള്ളവരെ അവരുടെ ജീവനോപാധിയെ ബാധിക്കാത്തവിധം മാറ്റിപ്പാര്‍പ്പിക്കല്‍ ലക്ഷ്യമാണ്. പ്രളയാനന്തര സഹായവുമായി ബന്ധപ്പെട്ട് 2019 ജനുവരി 31 വരെ 1,35,000 അപ്പീല്‍ ലഭിച്ചിരുന്നു. പിന്നീട് ഫ്രെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 15,000 അപ്പീലുകളും കിട്ടി. ഇവ തീര്‍പ്പാക്കി. പിന്നീട് കാലാവധി നീട്ടിയപ്പോഴാണ് വന്‍തോതില്‍ രണ്ടരലക്ഷത്തോളം അപ്പീലുകള്‍ വന്നത്. ഇതില്‍ അര്‍ഹതയുള്ള ആള്‍ക്കാര്‍ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സഹായം ലഭിക്കുംവിധം സംരക്ഷിക്കും.പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമം. ഇതിനായി പുതിയ കഴിവുകളിലേക്ക് സര്‍ക്കാര്‍ വകുപ്പുകളേയും ഏജന്‍സികളേയും ഉയര്‍ത്താനാകണം. ഇവയെ ഇതിനായി ശാക്തീകരിച്ച് തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തിലേക്ക് മാറാനാണ് ശ്രമം. വികസന വിഷയങ്ങളില്‍ സമവായമാണ് ആവശ്യം. കേരളത്തിന്റെ പൊതുവായ നന്മയ്ക്കും വികസന കാര്യങ്ങള്‍ക്കും ഒന്നിച്ചുനില്‍ക്കാനും സമവായത്തോടെ മുന്നോട്ടുപോകാനും കഴിയണം. ഇക്കാര്യങ്ങളില്‍ മാധ്യമങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും എഡിറ്റര്‍മാരുമായി പങ്കുവെച്ചു. സുപ്രഭാതത്തെ പ്രതിനിധീകരിച്ച് എക്‌സിക്യുട്ടീവ് എഡിറ്റര്‍ എ.സജീവന്‍ യോഗത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago