അന്താരാഷ്ട്ര വയോജന ദിനാചരണം നടത്തി
പണങ്ങോട്: നമ്മള്‍ ഇന്ന് അനുഭവിക്കുന്ന മനുഷ്യാവകാശങ്ങള്‍ നമുക്ക് നേടിതന്ന നമ്മുടെ മുതിര്‍ന്ന തലമുറയുടെ ആവശ്യങ്ങളും, അവകാശങ്ങളും സമൂഹമാധ്യമത്തില്‍ എത്തിക്കുക എന്നലക്ഷ്യത്തോടെ 'ആഘോഷിക്കാം മനുഷ്യാവകാശങ്ങള്‍ നേടിത്തന്ന ജേതാക്കള്‍ക്കൊപ്പം' എന്ന മുദ്രാവാക്യത്തോടെ ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും പിണങ്ങോട് പീസ് വില്ലേജിന്റെയും ആഭിമുഖ്യത്തില്‍ പീസ് വില്ലേജില്‍ സംഘടിപ്പിക്കപ്പെട്ട വയോജനദിന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട വയോജന ദന്തപരിശോധന ക്യാംപ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി ഉദ്ഘാടനം ചെയ്തു.
ക്യാംപില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍ അധ്യക്ഷനായി. ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, വാര്‍ഡംഗം എ.ആര്‍ സുജാത, തരിയോട് സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.വി വിജേഷ്, വെങ്ങപ്പള്ളി എഫ്.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. എബ്രഹാം ജേക്കബ് സംസാരിച്ചു.
മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യപരിപാലനം എന്ന വിഷയത്തില്‍ ഡോ. കെ.എസ് അജയന്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
ദന്ത പരിശോധന ക്യാംപില്‍ ഡോ. ലിഷ, ഡോ. രേഷ്മ, ഡോ.ഷീബ നേതൃത്വം നല്‍കി. ജീവിതശൈലി രോഗ പരിശോധനാ ക്യാംപിന് വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
മെഡിക്കല്‍ ഓഫിസര്‍ ഡോ. എബ്രഹാം ജേക്കബ് പ്രശ്‌നോത്തരി മത്സരത്തിന് നേതൃത്വം നല്‍കി. ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസര്‍ ജാഫര്‍ ബി.ടി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി ബാലന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സെബാസ്റ്റ്യന്‍, പീസ് വില്ലേജ് മാനേജര്‍ സി ഷൈജല്‍, ആരോഗ്യപ്രവര്‍ത്തകര്‍, തദ്ദേശവാസികള്‍, പീസ് വില്ലേജ് അന്തേവാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് ജില്ലാ മാസ് മീഡിയാ ഓഫിസര്‍ കെ ഇബ്രാഹിം സ്വാഗതവും പീസ് വില്ലേജ് സെക്രട്ടറി കെ മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."