സംസ്കൃത സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു
മീനങ്ങാടി: അഞ്ച് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവരും സംസ്കൃത പഠനത്തില്‍ മികവു തെളിയിച്ചവരുമായ വിദ്യാര്‍ഥികള്‍ക്കായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പുകളുടെ വിതരണവും സര്‍വകലാശാല നടത്തുന്ന സൗജന്യ സംസ്കൃത പഠന കോഴ്സുകളുടെ ഉദ്ഘാടനവും ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു.
സര്‍വ കലാശാലയുടെ ജില്ലാതല മാതൃകാ പഠനകേന്ദ്രമായ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന് അധ്യക്ഷയായി. സംസ്കൃത പഠനകേന്ദ്രം അനൗപചാരിക പഠനകോഴ്സിലെ വിദ്യാര്‍ഥിയും സോപാന സംഗീത പുരസ്കാര ജേതാവുമായ ചന്ദ്രശേഖര മാരാരെ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസ്സി പൗലോസ് ആദരിച്ചു. സംസ്കൃത സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.പി രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
കൊയിലാണ്ടി പ്രാദേശിക കേന്ദ്രം അസി. പ്രൊഫസര്‍ ഡോ. ഇ സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മിനി സാജു, സംസ്കൃത കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.ഡി ദിലീപ്, ഹെഡ് മാസ്റ്റര്‍ കെ.എം നാരായണന്, കെ.ടി ബിനു, മനോജ് ചന്ദനക്കാവ്, സെലിന് പാല, കെ അനില്‍ കുമാര്‍, ടി.വി കുര്യാക്കോസ്, എസ് ശിവകല, ടി.ജി സജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."