കല്‍പ്പറ്റയില്‍ അന്താരാഷ്ട്ര കോഫി ദിനാചരണം നടത്തി
കല്‍പ്പറ്റ: നബാര്‍ഡിന്റെയും കോഫി ബോര്‍ഡിന്റെയും സഹകരണത്തോടെ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ അന്താരാഷ്ട്ര കോഫീ ദിനാചരണം നടത്തി.
അഗ്രികള്‍ച്ചര്‍ വേള്‍ഡ്, കൃഷി ജാഗരണ്‍, വികാസ് പീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവരും പരിപാടിയില്‍ പങ്കാളികളായി. പരിപാടിയുടെ ഭാഗമായി കാപ്പി കര്‍ഷകരുടെ പ്രതീക്ഷകള്‍, അന്താരാഷ്ട്ര തലത്തില്‍ വയനാടന്‍, കുടക്, നീലഗിരി, ഇടുക്കി എന്നിവിടങ്ങളിലെ കാപ്പികൃഷിക്കുള്ള പ്രാധാന്യം, ചൂഷണത്തിനെതിരേയുള്ള കര്‍ഷകന്റെ ചെറുത്ത് നില്‍പ്പുകള്‍, പുതിയ ഉല്‍പാദന സാധ്യതകള്‍, ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിങ്ങനെ വിവിധ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു.
സെമിനാറുകള്‍, വിവിധയിനം കാപ്പികളുടെ രുചിക്കൂട്ടുകള്‍, ടൂറിസം, വ്യവസായം, സാംസ്‌ക്കാരിക സാധ്യകകള്‍ എന്നിവ സംയജിപ്പിച്ചുകൊണ്ടുള്ള പരിപാടികളും നടന്നു.
രാവിലെ 10ന് ആരംഭിച്ച ദേശീയ സെമിനാര്‍ മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വേവിന്‍ കമ്പനി ചെയര്‍മാന്‍ എം.കെ ദേവസ്യ അധ്യക്ഷനായി. വികാസ് പീഡിയ സംസ്ഥാന കോര്‍ഡിനേറ്റര്‍ സി.വി ഷിബു, ധന്യ ഇന്ദു സംസാരിച്ചു.
വുമന്‍ ഇന്‍ കോഫീ എന്ന വിഷയത്തില്‍ ഡോ. പി വിജയലക്ഷ്മിയും, ബ്രാന്റിങ് ഓഫ് വയനാട് കോഫി എന്ന വിഷയത്തില്‍ ഡോ. കറുത്തമണി, കോഫി എന്റര്‍പ്രണര്‍ഷിപ്പ് എന്ന വിഷയത്തില്‍ ഡോ. എം സ്മിത, വുമന്‍ ഇന്‍ ഓര്‍ഗാനിക് കോഫി എന്ന വിഷയത്തില്‍ എം ജോര്‍ജ്ജ്, ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഇന്‍ വയനാട് കോഫി എന്ന വിഷയത്തില്‍ ജോണി പാറ്റാനി എന്നിവരും ക്ലാസുകളെടുത്തു.
ഉച്ചക്ക് ശേഷം നടന്ന പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി അധ്യക്ഷയായി.
ചടങ്ങില്‍ ഡോ. എം സ്മിത, ശാന്തി പാലക്കല്‍, രമാദേവി, ജ്വാലിനി നേമചന്ദ്രന്‍ എന്നിവരെ ആദരിച്ചു. ഡോ. കറുത്തമണി, ജിഷ വടുക്കുംപറമ്പില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വിജയന്‍ ചെറുകര, ജിനോജ് പാലത്തടത്തില്‍, ജോണി പാറ്റാനി, കിഷോര്‍, പ്രശാന്ത് രാജേഷ്, എം.ടി ധന്യ, സി.ഡി സുനീഷ്, കെ രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."