ജിമെയില്‍, യുട്യൂബ് സേവനങ്ങള്‍ മുടങ്ങി; പുനഃസ്ഥാപിച്ചു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ജിമെയിലും യുട്യൂബും അടക്കമുള്ള സേവനങ്ങള്‍ ലോകമാകെ നിശ്ചലമായി. എന്നാല്‍ ഒരു മണിക്കൂറിനകം സേവനം പുനസ്ഥാപിച്ചു. ഇന്ത്യയും യു.എസുമുള്‍പ്പെടെ നിരവധി രാജ്യങ്ങളിലാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ ഗൂഗിള്‍ സേവനങ്ങളും ആപ്പുകളും പണിമുടക്കിയത്. യൂറോപ്പിലും സമാന പ്രശ്‌നമുണ്ടായി. ഇതോടെ യുട്യൂബ് ഡൗണ്‍ എന്ന് ട്വിറ്ററില്‍ വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിച്ചു.
എന്നാല്‍ ഒരു മണിക്കൂറിനു ശേഷം യുട്യൂബ് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായി. ഞങ്ങള്‍ തിരിച്ചുവന്നു എന്ന് കമ്പനി ട്വിറ്ററില്‍ അറിയിച്ചു. നവംബറിലും ലോകവ്യാപകമായി യുട്യൂബ് സേവനം നിലച്ചിരുന്നു.
യുട്യൂബ്, ജിമെയില്‍ എന്നിവ കൂടാതെ ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, ഡോക്യുമെന്റുകള്‍, മാപ്പ്, ഫോട്ടോസ് എന്നിവയും പ്രവര്‍ത്തനരഹിതമായത് ഉപയോക്താക്കളെ വലച്ചു. 6.13ന് തകരാറിലായ സേവനങ്ങളെല്ലാം ഭാഗികമായി പുനസ്ഥാപിച്ചു. ഏഴുമണിയോടെ ജിമെയില്‍ സേവനം ഭാഗികമായി പുനസ്ഥാപിച്ചതായി ഗൂഗിള്‍ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് സേവനങ്ങള്‍ തടസപ്പെട്ടതെന്ന് വ്യക്തമല്ലെന്നാണ് കമ്പനി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."