കലാലയ രാഷ്ട്രീയം നിരോധിക്കണം: ആവശ്യമുയരുന്നു; ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: യൂനിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്ന കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയ സാഹചര്യത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ നിന്നാണ് അത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.
തുല്യതയ്ക്കു വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടതെന്നാണ് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍ പോലും പ്രതികരിച്ചത്. ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആയുധമെന്നും വി.എസ് വിമര്‍ശിച്ചു. ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസുകളില്‍ വിലസുന്നു. തീര്‍ച്ചയായും അതിന്റെ മുന്നണിയില്‍ എസ്.എഫ്.ഐയാണ്. അതിന്റെ അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ട് എന്നും ഓര്‍മപ്പെടുത്തിയതും വി.എസ് ആണ്. പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ടു വന്നേ തീരു എന്നും വി.എസ് ചൂണ്ടിക്കാട്ടി. ഇതേ അഭിപ്രായമുള്ളവര്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ പല നേതാക്കള്‍ക്കുമുള്ളത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും അത് ചൂണ്ടിക്കാട്ടി.
ഈ പശ്ചാത്തലത്തിലാണ് കലാലയ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹരജിയില്‍ സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സി.ബി.എസ്.സി സ്‌കൂളുകളില്‍ പോലും പഠനം മുടക്കുകയാണെന്ന് ഹരജിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ സി.ബി.എസ്.സി സ്‌കൂളുകളില്‍ പഠനം മുടക്കുന്നതായി അറിവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
കൊല്ലം ജില്ലയില്‍ അടക്കം ഇത്തരം സംഭവങ്ങള്‍ പതിവാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഏത് സ്‌കൂളിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്ന് ഹരജിയില്‍ പരാമര്‍ശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."