കല്‍പ്പറ്റയിലെ ദുരിതാശ്വാസ ക്യാംപ് ഒരു മുറിയില്‍ കഴിയുന്നത് രണ്ടും മൂന്നും കുടുംബങ്ങള്‍
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ ദുരിതാശ്വാസ ക്യാംപില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലന്ന് പരാതി. കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എന്‍.എം.ഡി.സിയില്‍ എട്ട് കുടുംബങ്ങളിലെ 20 പേരാണ് കഴിയുന്നത്.
നാല് മുറികളിലായാണ് ഇത്രയും പേര്‍ കഴിയുന്നത്. ഒരു മുറിയില്‍ തന്നെ ഒന്നിലധികം കുടുംബങ്ങള്‍ കഴിയേണ്ടിവരുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി കാംപില്‍ കഴിയുന്നവര്‍ പറയുന്നു.
താമസിക്കാന്‍ വെവ്വെറെ താമസ സൗകര്യം ഒരുക്കണമെന്ന ആവശ്യപെട്ടെങ്കിലും നടപ്പായിട്ടില്ല. ഇവര്‍ക്ക് താല്‍കാലികമായി കഴിയാന്‍ കാരാപ്പുഴ ഇറിഗേഷന്‍ വകുപ്പിന്റെ എമിലിയിലുള്ള കോര്‍ട്ടേഴ്‌സുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നടപ്പായിട്ടില്ല.
ഓഗസ്റ്റ് ഏഴ് മുതലുണ്ടായ കനത്ത മഴയെ തുര്‍ന്നാണ് ഇത്രയും കുടുംബങ്ങളുടെ വീടുകള്‍ തകര്‍ന്നത്. പെരുന്തട്ട, വെള്ളാരം കുന്ന്, ചേനമന കോളനി, പള്ളി താഴേ, മരവയല്‍ എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് രണ്ട് മാസത്തോളമായി കാംപില്‍ കഴിയുന്നത്. കല്‍പ്പറ്റ എന്‍.എസ്.എസ് സ്‌കൂള്‍, മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ കാംപുകളില്‍ കഴിഞ്ഞവരാണ് ഇത്രയും കുടുംബങ്ങള്‍.
ഒരോ കുടുംബങ്ങള്‍ക്കും കഴിയാന്‍ വെവ്വേറെ താമസ സൗകര്യം ഒരുക്കണമെന്നാണ് ഇവര്‍ ആവശ്യപെടുന്നത്. കാംപുകളില്‍ നിന്നും മടങ്ങി വീടുകളില്‍ തിരിചെത്തിയവര്‍ക്ക് പലതരത്തിലുള്ള സഹായങ്ങളും ലഭിചെങ്കിലും തങ്ങള്‍ക്ക് മാത്രം കാര്യമായ സഹായം കിട്ടുന്നില്ലന്നും ഇവര്‍ പരാതിപെടുന്നു.
സര്‍ക്കാറിന്റെ അടിയന്തിര ധനസഹായമായ പതിനായിരം രൂപ ലഭിച്ചതൊഴിച്ചാല്‍ മറ്റൊരു സഹായവും ഇല്ലന്നും ഇവര്‍ പറയുന്നു.
വെള്ളം കയറി വീട് ഇടിഞ്ഞ് വീണും മണ്ണിടിച്ചിലില്‍ തകര്‍ന്നുമാണ് വീടുകള്‍ വാസയോഗ്യമല്ലാതായി മാറിയത്. തകര്‍ന്ന വീടുകള്‍ക്ക് പകരം അടച്ചുറപ്പുള്ള വീടുകള്‍ തന്നെ എത്രയും വേഗം നിര്‍മിച്ചു നല്‍കണമെന്നും ദുരിതബാധിതര്‍ ആവശ്യപെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."