HOME
DETAILS

സാമ്പത്തിക ഭദ്രതക്ക് നിദാനം മഹല്ലുകള്‍

  
backup
May 26 2017 | 22:05 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%ad%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf

മഹല്ലുകള്‍ എങ്ങനെ സ്വയംപര്യാപ്തമാക്കാം 10

മഹല്ലുകളെ സ്വയം പര്യാപ്തമാക്കുന്നതിനു വേണ്ട പദ്ധതികളാണ് പോയവാരം നാം ചര്‍ച്ച ചെയ്തത്. മുന്‍കാലങ്ങളില്‍ സമൂഹത്തിന്റെ ഗതിവിഗതികളിലും സാംസ്‌കാരിക നിമ്‌നോന്നതികളിലും നിര്‍ണായക സാന്നിധ്യമായിരുന്ന മഹല്ലുകള്‍ ഇന്ന് ഏറക്കുറേ അപ്രസക്തവും അപ്രായോഗികവുമായി വരുകയാണോ? ഈ ആശങ്ക സഗൗരവം ആലോചനാവിധേയമാക്കേണ്ടതുണ്ട്. പുതിയകാലത്ത് മരണാനന്തര നടപടികള്‍ക്കും വിവാഹകാര്‍മികത്വങ്ങള്‍ക്കും വേണ്ടി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുന്ന മഹല്ല് സംവിധാനത്തെ ജീവിതത്തിന്റെ സകല മേഖലകളിലും സമഗ്രമായ ഇടപെടലുകള്‍ നടത്തുന്ന സുസജ്ജമായ സാമൂഹിക കേന്ദ്രമാക്കി മാറ്റേണ്ടതുണ്ട്.
ബഹുവിധ സ്വാര്‍ഥതകള്‍ സമൂഹത്തിന്റെ ഗതിനിയന്ത്രണമേറ്റെടുത്തപ്പോള്‍ നമ്മുടെ സാമൂഹിക സംവിധാനത്തിന് ചില പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടെന്ന കാര്യം പറയാതെ വയ്യ. ഒരു വശത്ത് ആഡംബരം തുളുമ്പുന്ന ജീവിതസാഹചര്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് പുതിയ സാമൂഹിക മാറ്റങ്ങളോട് ഇഴചേര്‍ന്നു നില്‍ക്കാന്‍ കഴിയാതെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പ്രയാസമനുഭവിക്കുന്ന വലിയൊരു വിഭാഗം തന്നെ നമുക്കിടയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
മഹല്ലുകളില്‍ സാമ്പത്തിക ഭദ്രതയുണ്ടാക്കുന്നതിനു വേണ്ട പല പദ്ധതികളും ഇവിടെ ചര്‍ച്ചാവിധേയമായി. ദാരിദ്ര്യ മുക്ത മഹല്ല് സംവിധാനത്തിന്റെ പിറവി മുഖ്യ അജണ്ടയാക്കി വേണം ഓരോ മഹല്ല് കമ്മിറ്റിയും പ്രവര്‍ത്തിക്കാന്‍. ഫലപ്രദവും പ്രയാസരഹിതവുമായ വിവിധ പദ്ധതികളിലൂടെ നാട്ടകങ്ങളിലെ ദാരിദ്ര്യാവസ്ഥ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും നമുക്ക് സാധിക്കേണ്ടതുണ്ട്. ദാനധര്‍മങ്ങള്‍ക്കും പരസ്പര സഹായസഹകരണങ്ങള്‍ക്കും ഏറെ പ്രചോദനം നല്‍കിയ ഇസ്‌ലാം ധനത്തിന്റെ നിശ്ചിത അളവ് പാവപ്പെട്ടവര്‍ക്കും നിശ്ചിത വിഭാഗങ്ങള്‍ക്കും ദാനം ചെയ്യല്‍ നിര്‍ബന്ധമാക്കുക കൂടി ചെയ്തിട്ടുണ്ടല്ലോ. വിഹിതം നല്‍കാന്‍ വിസമ്മതിക്കുന്നവരില്‍നിന്നു ബലമായി പിടിച്ചെടുക്കാനും വേണ്ടി വന്നാല്‍ അവരോട് യുദ്ധം ചെയ്യാന്‍ വരെയും മുസ്‌ലിം ഭരണകൂടത്തോട് ഇസ്‌ലാം കല്‍പിച്ചിട്ടുണ്ട്.
ഇസ്‌ലാമിക ഭരണകൂടം നിലവിലുള്ള രാഷ്ട്രങ്ങളില്‍ മേല്‍പറഞ്ഞ കാര്യം നടപ്പാക്കല്‍ അത്ര പ്രയാസകരമല്ല. എന്നാല്‍, ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് ഇസ്‌ലാമിന്റെ സാമൂഹിക കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കേണ്ടത് മഹല്ല് സംവിധാനങ്ങളാണ്. സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ ഫലപ്രദമായ ഒരു അച്ചടക്ക ശാസ്ത്രം നാം പഠിക്കുകയും പരിശീലിക്കുകയും ചെയ്‌തേ പറ്റൂ. അത് അനാവശ്യമാര്‍ഗങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതില്‍ മാറ്റം വരുത്തി തികച്ചും ഫലപ്രദമായി വിനിയോഗിക്കുന്നതിനെക്കുറിച്ച് വിശദ പഠനം നടത്തുകയും അവ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്താല്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. സാമ്പത്തികത്തകര്‍ച്ചയിലകപ്പെട്ട് പലിശയും വട്ടിപ്പലിശയുമായി ദൈന്യത പേറുന്ന മുസ്‌ലിം കുടുംബങ്ങളില്‍ ആശയുടെ കിരണങ്ങള്‍ വിതറാന്‍ ഇതിലൂടെ സാധിക്കും. വീട് നിര്‍മാണം, ദീര്‍ഘമായ രോഗ ചികിത്സ, പെണ്‍മക്കളുടെ വിവാഹം, ആശ്രിതരുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കു വേണ്ടി പണം സ്വരൂപിക്കാന്‍ പലിശ കുറവുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ തേടി അലയുന്നവര്‍ ധാരാളമുണ്ട്. നമ്മുടെ തന്നെ സമ്പത്തുപയോഗപ്പെടുത്തി പലിശരഹിത ബാങ്കുകള്‍ സ്ഥാപിക്കുന്നതിലൂടെ അത്തരക്കാരെ വമ്പിച്ച അപരാധങ്ങളില്‍ നിന്നും സാമ്പത്തികത്തകര്‍ച്ചയില്‍ നിന്നും പലിശ എന്ന തീരാശാപത്തില്‍ നിന്നും രക്ഷിച്ചെടുക്കാം.
സുന്നി മഹല്ല് ഫെഡറേഷന്‍ പ്രഖ്യാപിച്ച പദ്ധതിയാണല്ലോ സുന്ദൂഖ് പലിശരഹിത വായ്പാ സംവിധാനം. ഇത് കൂടുതല്‍ വിപുലപ്പെടുത്തുന്നതിലൂടെ സാമ്പത്തിക പരാധീനതകള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാവും. ഇത് ജനകീയമാക്കുന്നതിനും എസ്.എം.എഫിന് കീഴിലുള്ള മഹല്ലുകളില്‍ നിര്‍ബന്ധമാക്കുന്നതിനും വേണ്ട കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. വ്യക്തികള്‍ക്കിടയിലുണ്ടാകേണ്ട പരസ്പര സഹായ മനസ്‌കതയും സഹകരണവും നബി തിരുമേനി(സ്വ) ശക്തമായി പ്രോത്സാഹിപ്പിച്ച സവിശേഷ സ്വഭാവ ഗുണങ്ങളാണല്ലോ. ഇത്തരം ശീലങ്ങളും രീതികളും വളര്‍ത്തിയെടുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
ഫെഡറേഷന്‍ പ്രഖ്യാപിച്ച ആശ്വാസ് പദ്ധതിയും ക്രിയാത്മക രീതിയില്‍ ഫലപ്രദമായി നടപ്പാക്കണം. മഹല്ലുകളില്‍ സമഗ്ര സര്‍വേ നടത്തി പാവപ്പെട്ടവരുടെയും നിര്‍ധനരുടെയും പട്ടിക തയ്യാറാക്കുകയും അവരുടെ മക്കളുടെ വിവാഹത്തിനും രോഗികളുടെ ചികിത്സാചെലവിനും വിധവകളുടെ ഉപജീവനത്തിനും ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുന്ന ആശ്വാസപദ്ധതിയാണിത്. ഇതിനായി മഹല്ലുകളില്‍ സാമ്പത്തികമായി മെച്ചപ്പട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി മാസാന്തമോ ദ്വൈമാസമോ അവരില്‍നിന്ന് നിശ്ചിത തുക ശേഖരിക്കാവുന്നതാണ്. ഈ തുക അര്‍ഹരായവര്‍ക്ക് മഹല്ല് ഖത്തീബ് മുഖേനയോ പ്രതിമാസമോ മറ്റോ വിതരണം ചെയ്യുന്നതിലൂടെ വെള്ളിയാഴ്ച പള്ളികള്‍ക്കു മുന്നില്‍ കൈനീട്ടുന്ന സഹായഭ്യാര്‍ഥകരുടെ തോത് കുറക്കാനാവും.
ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാവണമെങ്കില്‍ ചില സാമ്പത്തിക അച്ചടക്ക ശീലങ്ങള്‍ മുറുകെ പിടിക്കണം. അതു സംബന്ധിയായ ഉദ്‌ബോധനങ്ങളും ജാഗരണ സംരംഭങ്ങളും നിരന്തരമായി നടക്കണം. നിരവധി കുടുംബങ്ങളെ പരാധീനതകളുടെ പാരാവാരത്തിലേക്ക് തള്ളിവിടുന്ന വിവാഹ സംബന്ധിയായ ധൂര്‍ത്തിനും ദുര്‍നടപ്പിനും കടിഞ്ഞാണിടാനും മഹല്ലുകള്‍ക്ക് സാധിക്കേണ്ടതുണ്ട്. കൃത്യമായ ഇടപെടലുകളിലൂടെ മഹല്ലുകള്‍ സമൂഹത്തിന്റെ ശക്തി കേന്ദ്രമാകുമ്പോള്‍ ഇത്തരം ദുരാചാരങ്ങളെ പ്രതിരോധിക്കാനും നിര്‍മാര്‍ജനം ചെയ്യാനുമാവും.
സര്‍ക്കാര്‍ തലങ്ങളില്‍നിന്നു ലഭ്യമാകുന്ന നിരവധി സഹായങ്ങളും ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും നമ്മുടെ സമൂഹത്തില്‍ പലപ്പോഴും അന്യം നിന്നു പോകുന്നുണ്ട്. ഇതര സമുദായങ്ങള്‍ ഇത്തരം സഹായങ്ങള്‍ വളരെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ സാമ്പത്തികവും അല്ലാത്തതുമായ മികച്ച പുരോഗതികള്‍ നേടിയെടുക്കുമ്പോള്‍ നാം അത്തരം പദ്ധതികള്‍ അറിയാതെ പോകുക വരെ ചെയ്യുന്നു. പൗരസമൂഹത്തിന്റെ ക്ഷേമത്തിനായി പൊതുഖജനാവില്‍നിന്നു സര്‍ക്കാര്‍ അനുവദിച്ചുകൊണ്ടിരിക്കുന്ന ഇവ്വിധം നാനാമുഖമായ സഹായങ്ങള്‍ കരസ്ഥമാക്കാനും വളരെ ആസൂത്രിതമായി ഉപയോഗപ്പെടുത്താനും മഹല്ലുകള്‍ തയ്യാറാവണം. പലയിടങ്ങളില്‍ നിന്ന് പുത്തന്‍ ഉണര്‍വിന്റെ സൂചനകള്‍ ലഭിക്കുന്നതു തന്നെ അത്യധികം ആശാവഹമാണ്.
ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ സോഷ്യലിസ്റ്റ് രീതി തന്നെയാണ് സകാത്ത് സംവിധാനം. പണമുള്ളവനെയും ഇല്ലാത്തവനെയും സൃഷ്ടിച്ചവനാണ് സമ്പന്നരുടെ സകാത്ത് വിഹിതത്തിലൂടെ ഇല്ലാത്തവന്റെ കണ്ണീരൊപ്പാന്‍ കല്‍പിച്ചതും. കൃത്യമായ രീതിയില്‍ സകാത്ത് വിതരണം ചെയ്യുക എന്നതു മാത്രമാണ് ദാരിദ്ര്യമില്ലായ്മക്കു വേണ്ട പ്രധാന പരിഹാരം. ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസി(റ)ന്റെ കാലത്ത് സകാത്ത് സ്വീകരിക്കാന്‍ അവകാശികളുണ്ടായിരുന്നില്ലെന്ന കാര്യം സുവിദിതമാണല്ലോ.
മഹല്ലുകളില്‍ ഖാസിമാരുടെയോ ഖത്തീബുമാരുടെയോ നേതൃത്വത്തില്‍ രണ്ടോ മൂന്നോ പണ്ഡിതരെ ഉള്‍പ്പെടുത്തി സകാത്ത് നല്‍കാന്‍ അവകാശികളായവരെയും സ്വീകരിക്കാന്‍ അര്‍ഹരായവരെയും കണ്ടെത്തുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാം. മഹല്ലുകളില്‍ നടത്തുന്ന സമ്പൂര്‍ണ സര്‍വേയിലൂടെ ആളുകളുടെ പട്ടിക തയ്യാറാക്കാനും കഴിയും. തുടര്‍ന്ന് സകാത്ത് വിതരണത്തിനും തുകക്കണക്ക് ക്ലിപ്തമാക്കി കൊടുക്കാനും ഖത്തീബുമാര്‍ കൂടി സഹായം നല്‍കുന്നതോടെ നിഷ്പ്രയാസം നമ്മുടെ മഹല്ലുകളില്‍ സാമ്പത്തിക ഭദ്രതയുണ്ടാക്കിയെടുക്കാന്‍ സാധിക്കും.
ഓരോ മഹല്ലിലും സകാത്ത് കൊടുക്കാന്‍ അര്‍ഹരായവരും അത് കൃത്യമായി നല്‍കുന്നവരുമായ ഒട്ടേറെ സമ്പന്നരുണ്ട്. സകാത്ത് തുകയും മറ്റു അനുബന്ധ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി പണ്ഡിതരെ മുഴുസമയ സഹായത്തിന് ഉപയോഗിക്കുന്നവരും നമ്മുക്കിടയിലുണ്ട്. ദാനധര്‍മങ്ങളുടെ പ്രതിഫലങ്ങളും സകാത്ത് വിതരണത്തിന്റെ അനിവാര്യതയും സമൂഹത്തിന് സഗൗരവം പറഞ്ഞുകൊടുക്കുന്നതോടൊപ്പം സകാത്ത് വിതരണത്തിന്റെ പ്രായോഗിക രീതി കൂടി മനസ്സിലാക്കിക്കൊടുക്കാന്‍ ഖത്തീബുമാരും മഹല്ല് സാരഥികളും തയ്യാറാകണം.
പ്രദേശത്തെ സമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടുപിടിച്ച് ഉപരിപഠനത്തിന് സൗകര്യങ്ങള്‍ ചെയ്യുക, കുടുംബപരവും സ്വത്തുപരവുമായ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മസ്‌ലഹത്ത് കമ്മിറ്റിയുണ്ടാക്കുക, ഭൗതിക സ്രോതസ്സുകള്‍ കൂടുതല്‍ ഫലപ്രദവും ലാഭകരവുമായി വിനിയോഗിക്കാന്‍ ഗവേഷണാത്മക രീതികള്‍ നടപ്പാക്കുക, വനിതാ വിദ്യാഭ്യാസവും വയോജന വിദ്യാഭ്യാസവും വ്യാപിപ്പിക്കുക, അശരണരെ പുനരധിവസിപ്പിക്കുക തുടങ്ങി ഒട്ടേറെ പുതിയ പദ്ധതികളും മഹല്ലുകളില്‍ നടപ്പാക്കാം. മഹല്ലുകളെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുന്നതിനു വേണ്ടിയുള്ള വിവിധ ആശയങ്ങളും പദ്ധതികളും പലരും പങ്കുവച്ചത് നാം ശ്രദ്ധിച്ചു. കാലാനുസൃതമായി, കൃത്യമായ സുചിന്തിത പദ്ധതികളുടെ ആവിഷ്‌കരണത്തിലൂടെയും കൂട്ടായ യത്‌നത്തിലൂടെയും മുസ്‌ലിം സമൂഹത്തിന്റെ കെട്ടുറപ്പ് സാധ്യമാക്കാനും സാമ്പത്തിക ഭദ്രതയും സാംസ്‌കാരിക ജാഗരണവുമുള്ള പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാനും സാധിക്കും. ഇതിന് നമ്മുടെ മഹല്ല് സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക തന്നെ വേണം.
(അവസാനിച്ചു)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  20 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  20 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  20 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  20 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  20 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  20 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  20 days ago