ശരീഅത്ത് സമ്മേളനം വിജയിപ്പിക്കും: എസ്.വൈ.എസ്
ഗൂഡല്ലൂര്‍/കല്‍പ്പറ്റ: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ഈമാസം 13ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തുന്ന ശരീഅത്ത് സമ്മേളനം വന്‍ വിജയമാക്കാന്‍ എസ്.വൈ.എസ് വയനാട് ജില്ലാ കമ്മിറ്റിയും നീലഗിരി ജില്ലാ കമ്മിറ്റിയും തീരുമാനിച്ചു.
മുത്വലാക്ക് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സും, മുസ്ലിം വിവാഹ മോചനത്തെ ക്രിമിനല്‍ കുറ്റമാക്കിയതിന്റെ പിന്നിലെ രാഷ്ട്രീയവും അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും തുറന്നു കാട്ടുകയാണ് ശരീഅത്ത് സമ്മേളനത്തിന്റെ ലക്ഷ്യം.
സമ്മേളനം വിജയിപ്പിക്കുന്നതിനായി ഇരു ജില്ലകളിലും വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.
പരിപാടിയുടെ ഭാഗമായി വയനാട്ടില്‍ എസ്.വൈ.എസ് ജില്ലാ ലീഡേഴ്സ് മീറ്റ്, മേഖലാ ശരീഅത്ത് സംഗമം, മഹല്ല് തല പ്രചാരണം എന്നിവ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു.
ഇ.പി മുഹമ്മദലി ഹാജി, എടപ്പാറ കുഞ്ഞമ്മദ്, എം അബ്ദുറഹ്മാന് ഹാജി, പി സുബൈര്‍ ഹാജി, മുജീബ് ഫൈസി കമ്പളക്കാട്, കുഞ്ഞമ്മദ് കൈതക്കല്‍, സി അബ്ദുല്‍ ഖാദര്‍ മടക്കിമല, കെ.സി.കെ തങ്ങള്‍, ഹാരിസ് ബനാന സംബന്ധിച്ചു.
ജില്ലാ സെക്രട്ടറി കെ മുഹമ്മദ്കുട്ടി ഹസനി സ്വാഗതവും, വര്‍ക്കിങ് സെക്രട്ടറി കെ.എ നാസര്‍ മൗലവി നന്ദിയും പറഞ്ഞു. നീലഗിരിയില്‍ നിന്ന് സമ്മേളനത്തിലേക്ക് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ഗൂഡല്ലൂര്‍ ടൗണ്‍ മദ്റസയില്‍ ചേര്‍ന്ന നീലഗിരി ജില്ലാ എസ്.വൈ.എസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പരിപാടിയുടെ പ്രചരണാര്‍ഥം യൂനിറ്റ് പര്യടനം നടത്താനും ഈമാസം 21ന് ഷാര്‍പ്പ് 1440 പ്രവര്‍ത്തക ക്യാംപ് നടത്താനും നവംബര്‍ ആദ്യവാരത്തില്‍ ഗൂഡല്ലൂരില്‍ ശരീഅത്ത് സംരക്ഷണ നബിദിന പ്രഖ്യാപന റാലി നടത്താനും തീരുമാനിച്ചു.
യോഗം സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഒ.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.സി സൈതലവി മുസ്ലിയാര് അധ്യക്ഷനായി. പി.കെ.എം ബാഖവി, അശ്റഫ് ദേവാല, സൈതലവി ഫൈസി, പി.കെ ഹനീഫ പെരിയശോല, അബ്ദുസലാം ദേ വര്ഷോല, സിദ്ദീഖ് സഅദി പാക്കണ, മോയിന്‍ ഫൈസി, അലി മുസ്ലിയാര് ചേരമ്പാടി, സൈതലവി ഫൈസി, ഉസ്മാന് മേഫില്ഡ്, അസീസ് പാക്കണ, ഹനീഫ ഫൈസി, അബ്ദുല്ല മുസ്ലിയാര് ഗൂഡല്ലൂര്‍, അബൂബക്കര്‍ മുസ്ലിയാര് എല്ലമല സംബന്ധിച്ചു. ശരീഫ് ദാരിമി സ്വാഗതവും സൈതലവി റഹ്മാനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."