തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി.
മുഖ്യമന്ത്രിക്കെതിരായ പരാതി കിട്ടിയ ഉടന്‍ വിശദീകരണം തേടി കത്ത് നല്‍കിയെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം കിട്ടാതെ ഇതില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. സംസ്ഥാനത്ത് നാലു ജില്ലകളിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും രംഗത്തുവരികയും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍, കെ.സി ജോസഫ് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."