HOME
DETAILS

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

  
backup
December 15 2020 | 03:12 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8


ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് (45) വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.10ന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം ജങ്ഷനിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഉന്നതരുള്‍പ്പെടുന്ന മാഫിയാ സംഘത്തിനെതിരേ പ്രദീപ് സമൂഹമാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.
പ്രദീപിന്റെ തലയില്‍ക്കൂടി വാഹനത്തിന്റെ ചക്രം കയറിയിറങ്ങിയായിരുന്നു മരണം. ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞെത്തിയ അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രദീപിനെ ഇടിച്ച വാഹനത്തെ കണ്ടുപിടിക്കാന്‍ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും തെളിവ് ലഭിച്ചില്ല. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപംവച്ച് പ്രദീപിന്റെ സ്‌കൂട്ടറിനെ പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. നിലവില്‍ ഭാരത് ലൈവ് എന്ന ഓണ്‍ലൈന്‍ ചാനലിന്റെ എഡിറ്റോറിയല്‍ ഡയരക്ടറാണ്. മനോരമ ന്യൂസ്, കൈരളി, ജയ്ഹിന്ദ്, മംഗളം ചാനല്‍, ന്യൂസ് 18 കേരള എന്നിവയിലും നിരവധി ഓണ്‍ലൈന്‍ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ശ്രീജാ നായര്‍ (ഗവ. ഹോമിയോ മെഡിക്കല്‍ ഓഫിസര്‍, ബാലരാമപുരം). മകന്‍: സിനോ എസ്. നായര്‍. സംഭവം വിവാദമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ഡി.സി.പി ദിവ്യ എസ്. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ അന്വേഷണത്തിനായി കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ ചുമതലപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago
No Image

റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഇനി ഒന്നര മാസം മാത്രം; കേരളത്തിന് അരി നൽകില്ലെന്ന് കേന്ദ്രത്തിന്റെ താക്കീത്

Kerala
  •  3 months ago
No Image

ആനയെ കണ്ട് കാര്‍നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്‍ഭാഗം തകര്‍ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  3 months ago
No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

Kerala
  •  3 months ago