HOME
DETAILS
MAL
പതഞ്ജലിക്ക് ലഭിച്ചത് 300 കോടി രൂപയുടെ ഇളവ്
backup
May 26 2017 | 22:05 PM
ന്യൂഡല്‍ഹി: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെയും വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകളുടെയും കീഴില്‍ തടിച്ചുവീര്‍ത്ത് വിവാദ യോഗ ഗുരു ബാബാ രാംദേവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കമ്പനിയും. മൂന്നുവര്‍ഷത്തിനിടെ കമ്പനിക്കു ലഭിച്ചത് 46 ദശലക്ഷം ഡോളറിന്റെ ഇളവ്. ഇത് ഏകദേശം 297 കോടി രൂപവരും.നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഭൂമി ഏറ്റെടുത്ത വകയിലാണ് 297 കോടിയുടെ ഇളവ് രാംദേവിനു ലഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങളുടെ രേഖകള്‍ സഹിതം രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് ആണ് ബി.ജെ.പി സര്‍ക്കാരുകള്‍ നിയമവിരുദ്ധമായി രാംദേവിനെ സഹായിച്ചതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."