ഇന്ധന വില വര്‍ധനവ് ബസുകളുടെ സര്‍വീസ് പ്രതിസന്ധിയിലെന്ന് ഉടമകള്‍
നിലമ്പൂര്‍: ഇന്ധന വില വര്‍ധനവ് മൂലം സ്വകാര്യബസുകളുടെ നിലനില്‍പ്പ് അവതാളത്തിലായെന്നും പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ അടിയന്തിരമായി ഈ മേഖലയില്‍ ഇടപെടണമെന്നും നിലമ്പൂര്‍ താലൂക്ക് ബസുടമസ്ഥ സംഘം.
ദിനം പ്രതിയുള്ള ഭീമമായ ഇന്ധനവില വര്‍ധനവ്, ഡിസലിന്റെ ഉപയോഗത്തിലുള്ള മൈലേജ് കുറവ്, റോഡിന്റെ ശോച്യാവസ്ഥ, യാത്രകാരുടെ എണ്ണത്തിലെ കുറവ് എന്നിവ മേഖലയെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കുന്നതായി ഉടമകള്‍ പറയുന്നു. നിലമ്പൂര്‍ താലൂക്കില്‍ മാത്രമായി 220 ഓളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ 50 ഓളം ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ഒരുക്കത്തിലാണ്. പത്തു ബസുകള്‍ ഇതിനകം ഓട്ടം നിര്‍ത്തി. പ്രതിസന്ധിക്ക് പരിഹാരം ആയില്ലെങ്കില്‍ മേഖല ആകെ സ്തംഭിക്കുമെന്ന് ഇവര്‍ പറയുന്നു. ഓരോ മൂന്ന് മാസം കൂടുമ്പോഴും മുന്‍കൂറായി റോഡ് ടാക്‌സ് അടക്കുന്നതിന്റെ മുമ്പായി അപേക്ഷ നല്‍ക്കേണ്ടതുള്ളതിനാല്‍ ഓരോ ത്രൈമാസവും കൂടുതല്‍ ബസുകള്‍ നിര്‍ത്തുമെന്നും ഉടമകള്‍ പറയുന്നു. ടാക്‌സ് ഇനത്തിലും റോഡ് ടാക്‌സ് ഇനത്തിലും ഒരു മാസം ഒരു ലക്ഷത്തോളം രൂപ ഓരോ ബസ് ഉടമയും സര്‍ക്കാരിലേക്ക് നല്‍കുന്നുണ്ട്. ഒരു ബസിന്റെ സര്‍വീസ് നിര്‍ത്തിവച്ചാല്‍ സര്‍ക്കാരിന് ലഭിക്കുന്ന ലക്ഷങ്ങളാണ് നഷ്ടമാവുന്നത്. മേഖല നിലനില്‍ക്കണമെങ്കില്‍ ഡിസലിന് സബ്‌സീഡി നല്‍കുക, ഡീസലിന്റെ വില്‍പ്പന നികുതി ഒഴിവാക്കുക, റോഡ് ടാക്‌സ് ഇളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് മുസ് തഫ കളത്തുംപടിക്കല്‍ അധ്യക്ഷനായി. സച്ചിദാനന്ദന്‍ യു.കെ.ബി, എന്‍.കെ.ശിശുപാലന്‍, ഊരാളത്ത് അനില്‍, മരുന്നന്‍ ഷൗക്കത്ത്, ഇട്ടി മാത്യൂ, ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."