കര്‍ണാടകയില്‍ വിമത എം.എല്‍.എമാര്‍ക്ക് തിരിച്ചടി: രാജി, അയോഗ്യതയിലും ഇടപെടില്ലെന്ന് സുപ്രിം കോടതി
ബംഗളൂരു: കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ക്ക് തിരിച്ചടി. സുപ്രിംകോടതിയുടെ പുതിയ നിലപാടാണ് അവര്‍ക്ക് തിരിച്ചടിയായത്. രാജിയിലും അയോഗ്യതയിലും സ്പീക്കറുടെ തീരുമാനത്തിലും ഇടപെടില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എം.എല്‍.എമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
'രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ മനപൂര്‍വം വൈകുകയാണ്. ഒരു പ്രത്യേകഗ്രൂപ്പില്‍ തുടരാനും സംസാരിക്കാനും സ്പീക്കര്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നു. നിയമസഭയില്‍ പങ്കെടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കാനാകുമോ?പ്രത്യേക ഗ്രൂപ്പില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല'; വിമതര്‍ക്കായി ഹാജരായ മുകുള്‍ റോഹ്തഗി കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."