'വിദ്യാര്‍ത്ഥികളും കര്‍ഷകരും ശത്രുക്കള്‍, മോദിക്ക് ഒരേ ഒരു മിത്രമേ ഉള്ളൂ കോര്‍പറേറ്റുകള്‍' - ആഞ്ഞടിച്ച് വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിലെ കേന്ദ്ര നിലപാടിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. മോദിയുടെ നിലപാടിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളും കര്‍ഷകരും തുടങ്ങി രാജ്യത്തെ മുഴുവന്‍ ജനതയും മോദിക്ക് ശത്രുക്കളാണെന്ന് അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ കോര്‍പറേറ്റുകള്‍ മാത്രമാണ് മോദിയുടെ മിത്രങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മോദി സര്‍ക്കാറിനെ സംബന്ധിച്ച്
അഭിപ്രായ വ്യത്യാസമുള്ള വിദ്യാര്‍ത്ഥികള്‍ ദേശദ്രോഹികള്‍. കരുതലുള്ള ജനത നക്‌സലുകള്‍. കുടിയേറ്റ തൊഴിലാളികള്‍ കൊവിഡ് വാഹകര്‍. ബലാത്സംഗ ഇരകള്‍ ഒന്നുമല്ല. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ കലിസ്ഥാനി. ഒരേഒരു സുഹൃത്തേ മോദിക്കുള്ളു. മൈത്രീ മുതലാളിമാര്‍'- രാഹുല്‍ ട്വീറ്റ് ചെയ്തു.
For Modi Govt:
— Rahul Gandhi (@RahulGandhi) December 15, 2020
Dissenting students are anti-nationals.
Concerned citizens are urban naxals.
Migrant labourers are Covid carriers.
Rape victims are nobody.
Protesting farmers are Khalistani.
And
Crony capitalists are best friends.
കഴിഞ്ഞ ദിവസം കര്‍ഷക നേതാക്കളുടെ നിരാഹാര സമരം ചൂണ്ടിക്കാട്ടിയും കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. 32ഓളം കാര്‍ഷിക സംഘടനാ നേതാക്കളാണ് കഴിഞ്ഞ ദിവസം നിരാഹിരമനുഷ്ഠിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."