ലഹരിക്കെതിരേ കൂട്ടായ്മ രൂപീകരിച്ചു
എടവണ്ണപ്പാറ: വാഴക്കാട് പൂവാടിച്ചാലില്‍ മണ്ണന്തലക്കടവ് പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ പരിസരത്തുള്ള മുഴുവന്‍ ആളുകളും ഒത്തുചേര്‍ന്നു ജനകീയകൂട്ടായ്മ രൂപീകരിച്ചു.
രാത്രി സമയത്തും സ്‌കൂള്‍ സമയങ്ങളില്‍ ഉച്ചക്കും വെള്ളിയാഴ്ചകളിലും അപരിചിതരായ ഒട്ടേറെ ചെറുപ്പക്കാരും വിദ്യാര്‍ഥികളും എളമരം സ്‌കൂള്‍ പരിസരത്തും മണ്ണന്തലക്കടവിലും ലഹരി ഉപയാഗവുമായി ബന്ധപെട്ടു ചുറ്റിക്കറങ്ങുന്നതു പരിസവാസികളുടെ ശ്രദ്ധയില്‍പെട്ടതിനാലാണ് ഈ ഭാഗത്തെ മുഴുവന്‍ ആളുകളും ഒത്തുചേര്‍ന്നത്.
എളമരത്തുള്ള ആള്‍താമസമില്ലാത്ത രണ്ടു വീടുകളിലും ലഹരി ഉപയോഗം വ്യാപകമായി നടക്കുന്നുണ്ട്. സംഗമം വാഴക്കാട് സബ് ഇന്‍സ്‌പെക്ടര്‍ വിജയരാജന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സി.കെ അബൂബക്കര്‍ അധ്യക്ഷനായി.സി.കെ മുഹമ്മദ് സുലൈമാന്‍ പൂവാടിച്ചാലില്‍, റിയാസ്, അബ്ദുറഹ്മാന്‍, അനസ്, തങ്കമണി, അഹമ്മദ് കുട്ടി, അബ്ബാസ് കൂരിത്തൊടിക സംസാരിച്ചു. ഏഴിന് വിപുലമായ യോഗം ചേര്‍ന്നു റസിഡന്റ്‌സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."