ക്ഷേത്രത്തിനുള്ളില്‍ പൂജാരിയടക്കം മൂന്നുപേരെ കഴുത്തറത്തുകൊന്നു; നരബലിയെന്നു സംശയം: നിധിവേട്ടക്കാരാണെന്ന് പൊലിസ്
തിരുപ്പതി: ക്ഷേത്രത്തിനുള്ളില്‍ പൂജാരി ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. നരബലിയാണെന്നും അതല്ല, നിധിവേട്ടക്കാരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ആന്ധ്രാപ്രദേശ് അനന്തപൂര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലുള്ള ശിവക്ഷേത്രത്തിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ദര്‍ശനത്തിനെത്തിയ ഭക്തരാണ് ക്ഷേത്രത്തിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്.
പൂജാരി ശിവരമണി റെഡ്ഡി(70), സഹോദരി കെ.കമലമ്മ (75),സത്യലക്ഷ്മിയമ്മ(70) എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ ഉള്‍വശത്ത് രക്തം തളിച്ചിട്ടുണ്ട്. നരബലിയാകാം എന്നാണ് സംശയം.
എന്നാല്‍ നിധിവേട്ടക്കാരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലിസ്. ശിവരമണിയും മറ്റ് മൂന്ന് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് താമസിക്കുന്നത്. രാത്രി നിധി തേടിയെത്തിയ മോഷ്ടാക്കള്‍ ഇവരെ കൊലപ്പെടുത്തിയ ശേഷം രക്തം തളിച്ചതാവാം എന്നും പൊലിസ് പറയുന്നു. പൊലിസ് അന്വേഷണം ആരംഭിച്ചു.
െൈടംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."